തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി ഇരു വിഭാഗങ്ങള്‍ തമ്മില്‍ തുമ്പയില്‍ നടത്തിയ ബോംബേറിനു പിന്നില്‍ രണ്ടു ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്ന് പൊലീസ് എഫ്‌ഐആര്‍. ആക്രമണം നടത്തിയത് ഗുണ്ടാതലവന്‍ സുനിലും സംഘവും. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലും സംഘവും 2022 ല്‍ സുനിലിന് നേരെ ബോംബെറിഞ്ഞിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നു.
തുമ്പ നെഹ്‌റു ജംഗ്ഷനില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗുണ്ടാ സംഘത്തിന്‍റെ ബോംബേറുണ്ടായത്. നിരവധി ക്രിമനല്‍ കേസുകളിലെ പ്രതി നെഹ്‌റു ജംഗ്ഷന്‍ സ്വദേശി സുനിലിന്‍റെ നേതൃത്വത്തിലാണ് ബോംബാക്രമണത്തിന് ഗുണ്ടകള്‍ തമ്മിലുളള കുടിപകയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഗുണ്ടാതലവന്‍ സുനിലും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് അഖിലിന് നേരെ ബോംബ് എറിഞ്ഞത് എന്നാണ് പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നത്.
ബോംബേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലും സംഘവും 2022 ല്‍ മേനംകുളത്ത് വച്ച് സുനിലിന് നേരെ നാടന്‍ ബോംബെറിഞ്ഞിരുന്നു. അന്ന് സുനിലിനും സുഹ്യത്തിനു സാരമായി പരിക്കേറ്റു. തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്‌ഐആറില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തു. കഴക്കൂട്ടം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ഷെബിനെയാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് നടത്തിയ തെരച്ചിലില്‍ അക്രമികളെത്തിയ ഒരു സ്‌കൂട്ടറും, മൂന്ന് നാടന്‍ ബോംബുകളും കണ്ടെടുത്തു. ഗുണ്ടാ തലവന്‍ സുനിലിനും സംഘത്തിനും വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി തുമ്പ പൊലീസ് അറിയിച്ചു.
ALSO READ: തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്; രണ്ട് പേര്‍ക്ക് പരിക്ക്