കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരണത്തിൽ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതൊരു കൊലപാതകമാണെന്നും ഐസി ബാലകൃഷ്‌ണൻ രാജിവയ്ക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ഉണ്ടായത് കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്നും, നേതാക്കൾ എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പെരിയ കേസിലെ കോടതി വിധി സിപിഎം നേരത്തെ പറഞ്ഞത് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിബിഐയുടെ രാഷ്ട്രീയ പ്രേരിത നീക്കം ഹൈക്കോടതി തടഞ്ഞു, ജയിൽ മോചിതരായവരെ മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച എംവി ഗോവിന്ദൻ ഇത് ശരിയായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.