ETV Bharat / state

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് നാളെ; ഒരുക്കങ്ങളെല്ലാം പൂർത്തിയായി - vadakkunnathan temple Aanayoottu - VADAKKUNNATHAN TEMPLE AANAYOOTTU

15 പിടിയാനകളടക്കം 70 ഓളം ആനകളാണ് വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ പങ്കെടുക്കുക. അഷ്‌ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.

വടക്കുംനാഥ ക്ഷേത്രം ആനയൂട്ട്  ആനയൂട്ട്  AANAYOOTTU  VADAKKUNNATHAN TEMPLE
Aanayoottu at Thrissur vadakkumnathan temple (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 7:16 PM IST

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് നാളെ (ETV Bharat)

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ 42 - മത് ആനയൂട്ട് നാളെ നടക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആനകൾ ഊട്ടിൽ പങ്കെടുക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്‌ട ദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.

15 പിടിയാനകളടക്കം 70 ഓളം ആനകളാണ് ചരിത്രപ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ പങ്കെടുക്കുക. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക . 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് 60 പേർ ചേർന്നാണ് അഷ്‌ടദ്രവ്യം തയ്യാറാക്കുന്നത്.

ഒമ്പതരയോടെ ആനയൂട്ട് ആരംഭിക്കും. ഗുരുവായൂർ ലക്ഷ്‌മി എന്ന കുട്ടിയാനയ്ക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിക്കും. 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്ത ഉരുളകളും പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുത്തിയാണ് ആനയൂട്ട്.

വെറ്റിനറി ഡോക്‌ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ പരിശോധന കഴിഞ്ഞ ആനകളെ മാത്രമേ ചടങ്ങിൽ പങ്കെടുപ്പിക്കൂ. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, ജില്ലാ കലക്‌ടർ വിആർ കൃഷ്‌ണതേജ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഒരു കോടി രൂപയ്ക്ക് ആനയൂട്ട് ഇൻഷ്യൂർ ചെയ്‌തിട്ടുണ്ട്.

Also Read: ഇടുക്കിയില്‍ കനാലിലെ ഗ്രില്ലില്‍ കുടുങ്ങി ആന; ഷട്ടർ അടച്ച് രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.