തൃശൂര്‍ : പുഴക്കലിൽ യുവാവിന്‍റെ സ്‌കൂട്ടർ മോഷണം പോയി. വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. മോഷ്‌ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പുഴക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സണ്ണിയുടെ സുസുകി സ്വിഷ് മോഡൽ സ്‌കൂട്ടർ ആണ് റോഡിലൂടെ നടന്നെത്തിയ യുവാവ് മോഷ്‌ടിച്ചത്.
ജോലിക്ക് കയറിയ സണ്ണി സ്‌കൂട്ടർ സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്നു. റോഡിലൂടെ നടന്ന് വന്ന യുവാവ് സ്‌കൂട്ടർ എടുത്തു കൊണ്ട് പോകുകയായിരുന്നു. സ്‌കൂട്ടറുമായി ആമ്പക്കാട് ഭാഗത്തേക്കാണ് മോഷ്‌ടാവ് കടന്നു കളഞ്ഞത്. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിയെ പിടിച്ചതിന് പൊലീസുകാർക്ക് പായസ വിതരണം