ETV Bharat / state

വയനാട് ഉരുൾപൊട്ടൽ ദുരന്തം; തൃശൂരില്‍ ഇത്തവണ പുലിയിറങ്ങില്ല - Thrissur Pulikali Festival Cancel

author img

By ETV Bharat Kerala Team

Published : Aug 9, 2024, 7:50 PM IST

Updated : Aug 9, 2024, 7:56 PM IST

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂരിൽ ഈ വർഷം നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. തൃശൂർ കോർപറേഷന്‍റെ സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.

WAYANAD LANDSLIDE  THRISSUR PULIKALI CANCELLED  THRISSUR ONAM CELEBRATION CANCELLED  തൃശൂർ പുലിക്കളി ഇത്തവണയില്ല
Pulikali _ File Photo (ETV Bharat)
തൃശൂരിൽ ഇത്തവണ ഓണാഘോഷ പരിപാടികളുണ്ടാകില്ലെന്ന് മേയർ (ETV Bharat)

തൃശൂർ: ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന പുലിക്കളി ഇത്തവണ ഉണ്ടാകില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.

മേയറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് കോര്‍പ്പറേഷന്‍ തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്. വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദര സൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷ പരിപാടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.

സെപ്‌റ്റംബർ 18നായിരുന്നു പുലിക്കളി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കുള്ള സമാനത്തുകകള്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

ഓണാഘോഷ പരിപാടികൾ ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയിരുന്നു. മാത്രമല്ല ഓഗസ്‌റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളിയും മാറ്റിവെച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

Also Read: വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി

Last Updated : Aug 9, 2024, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.