ETV Bharat / state

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി; ആക്ഷേപം ഉയർത്തിയത് സംഘപരിവാറും ലീഗുമെന്ന് വിമര്‍ശനം

പൂരം കലക്കൽ വിവാദത്തിൽ സമഗ്ര അന്വേഷണം നടക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

THRISSUR POORAM ROW  P JAYARAJAN BOOK RELEASE  തൃശൂർ പൂരം കലക്കല്‍ വിവാദം  മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 7:11 PM IST

Updated : Oct 26, 2024, 7:20 PM IST

കോഴിക്കോട്: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരത്തിന്‍റെ ആചാരപരമായ എന്തെങ്കിലും നടക്കാതെ പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കൽ എന്നും പിണറായി വിജയന്‍ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഘപരിവാറും ലീഗുമാണ് ആക്ഷേപം ഉയർത്തിയത്. ഇതിൽ അമിതാവേശം കാണിച്ചത് ലീഗാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി ജയരാജൻ്റെ പുസ്‌തക പ്രകാശന വേദിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൂരം പരാമർശം.

പൂരം കലക്കൽ വിവാദത്തിൽ എഡിജിപിയുടെ വീഴ്‌ചയടക്കം സമഗ്ര അന്വേഷണം നടക്കുന്നുവെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: മലപ്പുറം ജില്ലയിലെ കേസുകളില്‍ മുസ്ലീം ലീഗ് അസത്യം പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി;പി ജയരാജൻ്റെ പുസ്‌തകം പ്രകാശനം ചെയ്‌തു

Last Updated : Oct 26, 2024, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.