തൃശൂർ: പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്‍റെ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു. തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ആയിരുന്നു ഉപചാരം ചൊല്ലൽ. ഇതോടെ തൃശൂർ പൂരത്തിന് സമാപനമായി.
രാവിലെ പാറമേക്കാവിന്‍റെയും തിരുവമ്പടിയുടെയും എഴുന്നെള്ളിപ്പുകൾ മണികണ്ഠനാലിൽ നിന്നും നായ്ക്കനാലിൽ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് യാത്ര തുടങ്ങി. എഴുന്നെള്ളിപ്പുകൾ ശ്രീമൂലസ്ഥാനത്തെത്തി ഇരു വിഭാഗത്തിന്‍റെയും മേളവും കുടമാറ്റവും നടന്നു. ഇതിനു ശേഷമായിരുന്നു വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ.
Also Read: രാമക്ഷേത്രം, രാംലല്ല, ഐഎസ്ആർഒ; ആവേശക്കാഴ്‌ചയൊരുക്കിയ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം
തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ഉപചാരം ചൊല്ലലിന് ശേഷം ആയിരുന്നു പകൽ വെടിക്കെട്ട്. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്. 2025 മെയ് ആറിനാണ് അടുത്ത തൃശൂര്‍ പൂരം.