ETV Bharat / bharat

ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്; ചെന്നൈ വിമാനത്താവളം അടച്ചു; ജാഗ്രതാ നിർദേശം - FENGAL CYCLONE UPDATES

ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊടാനുള്ള സാധ്യത കണക്കിലെടുത്ത് വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, അതിനോട് ചേർന്നുള്ള തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം.

TAMIL NADU RAIN FALL  തമിഴ്‌നാട്ടിൽ മഴ  FENGAL CYCLONE  TAMIL NADU WEATHER
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 7:45 AM IST

Updated : Nov 30, 2024, 9:57 AM IST

ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് (നവംബർ 30) താൽക്കാലികമായി അടച്ചിട്ടു. ഫെംഗൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് വിമാനത്താവളം അടച്ചിട്ടത്. ഏകദേശം 22 വിമാന സർവീസുകളാണ് റദ്ദാക്കിയത്. തുടർന്ന് വിമാനത്താളം അടച്ചിടുകയായിരുന്നു. കനത്തമഴ പെയ്യുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

ചെന്നൈ നഗരത്തിലെ ജനജീവിതം മന്ദഗതിയിലാണ്. മുൻകരുതലെന്നോണം ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് ഗതാഗതം തടസപ്പെടാനും കാരണമായി. തമിഴ്‌നാടിന്‍റെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ അറിയിപ്പ്.

ചെന്നൈ അടക്കം എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഇന്ന് അവധി നൽകി. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിർദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും നിർദേശം നൽകി. ബീച്ചുകളിലും അമ്യൂസ്മെന്‍റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികൾ വാരാന്ത്യത്തിൽ സംഘടിപ്പിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ചെന്നൈ വിമാനത്താവളം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്‌തവർ കൂടുതൽ വിവരങ്ങൾക്കായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്. ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനമെന്നും വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും എക്‌സിലൂടെ അറിയിച്ചു.

അതേസമയം ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് തന്നെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കര തൊടാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

വേലിയേറ്റവും മഴയും ഉൾപ്പെടെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുന്നുണ്ട്. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, അതിനോട് ചേർന്നുള്ള തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഫെംഗൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നത് തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് ചെന്നൈ റീജണൽ മെറ്റീരിയോളജിക്കൽ സെൻ്റർ ഡയറക്‌ടർ ഡോ എസ് ബാലചന്ദ്രൻ ഇന്നലെ (നവംബർ 29) പറഞ്ഞിരുന്നു. പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലുള്ള ക്രോസിംഗ് പോയിൻ്റുള്ള തീരദേശ ജില്ലകളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നെല്ലൂർ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സൈക്ലോൺ വാണിങ് സെൻ്റർ ഡയറക്‌ടർ ശ്രീനിവാസ് പറഞ്ഞു. കാറ്റ് വടക്ക് പടിഞ്ഞാറോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിൻ്റെ സമീപ ജില്ലകളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ നെല്ലൂർ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി

ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് പുതുച്ചേരി ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അവധി പ്രഖ്യാപിച്ചു

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, മയിലാടുതുറൈ, വില്ലുപുരം, കല്ല്കുറിച്ചി, റാണിപ്പേട്ട്, കടലൂർ എന്നീ ഒമ്പത് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. തഞ്ചാവൂർ ജില്ലയിൽ കുംഭകോണം, തിരുവിടൈമരുതൂർ താലൂക്കുകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

പരീക്ഷ മാറ്റിവെച്ചു

അണ്ണാ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റിവെച്ചു. പുനഃക്രമീകരിച്ച തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

വർക്ക് ഫ്രം ഹോം

ചുഴലിക്കാറ്റ് എപ്പോൾ വേണമെങ്കിലും കരതൊടുമെന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐടി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ഐടി കമ്പനികളോട് ആവശ്യപ്പെട്ടു.

ഗതാഗതം നിർത്തിവയ്‌ക്കും

ഈസ്റ്റ് കോസ്റ്റ് റോഡ് (ECR), ഓൾഡ് മഹാബലിപുരം റോഡ് (OMR) എന്നിവിടങ്ങളിലെ പൊതുഗതാഗത സേവനങ്ങൾ ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് താത്‌കാലികമായി നിർത്തിവെയ്ക്കുന്നതായിരിക്കും.

പരിപാടി റദ്ദാക്കി

തിരുവാരൂരിലെ തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു പങ്കെടുക്കാനിരുന്ന ബിരുദദാന ചടങ്ങ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. എന്നാൽ രാഷ്‌ട്രപതിയുടെ പങ്കാളിത്തമില്ലാതെ ചടങ്ങുകൾ തുടരുന്നതായിരിക്കും.

Also Read: ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; നാളെയും മറ്റന്നാളും ശക്തമായ മഴയ്‌ക്ക് സാധ്യത

Last Updated : Nov 30, 2024, 9:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.