ETV Bharat / state

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു എന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടിസ്

മൂന്നാഴ്‌ചയ്ക്കകം മറുപടി നല്‍കാന്‍ നിർദേശം. തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യം.

BJP MP SURESH GOPI  THRISSUR LOKSABHA ELECTION  PLEA AGAINST SURESHGOPI ELECTION  LATEST MALAYALAM NEWS
Suresh Gopi /File Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

എറണാകുളം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്‌ചയ്ക്കകം മറുപടി നല്‍കാന്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നടപടി.

വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു എന്നാണ് ഹർജിയിലെ ആക്ഷേപം. ശ്രീരാമ ഭഗവാന്‍റെ പേരില്‍ വോട്ട് ചെയ്യണമെന്ന് എപി അബ്‌ദുള്ളക്കുട്ടി അഭ്യര്‍ഥിച്ചു, സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്‌ദാനം ചെയ്‌തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷന്‍ ആയി കൈമാറിയെന്നും ഹർജിയിൽ ആക്ഷേപമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത് കൈക്കൂലിയാണെന്നും ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമ വിരുദ്ധമാണ് സുരേഷ് ഗോപിയുടെ നടപടിയെന്നുമാണ് വാദം. അതിനാൽ തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Also Read:നിവേദനം നൽകാൻ എത്തിയവരെ അപമാനിച്ചു, എംപിയുടെ പ്രവൃത്തി മാനക്കേടുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ബിജെപി പ്രാദേശിക നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.