ETV Bharat / state

'തൃശൂരിലേത് അപ്രതീക്ഷിത ഫലം'; നിരാശയില്ലെന്ന് വി എസ് സുനിൽ കുമാർ - V S Sunil Kumar on defeat

author img

By ETV Bharat Kerala Team

Published : Jun 4, 2024, 7:46 PM IST

പരാജയത്തിൽ നിരാശയില്ല, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് പരിശോധിക്കണമെന്നും വി എസ് സുനിൽ കുമാർ

THRISSUR LDF CANDIDATE V S SUNIL KUMAR  LOK SABHA ELECTION RESULTS 2024  തെരഞ്ഞെടുപ്പ് 2024  THRISSUR LOK SABHA CONSTITUENCY RESULT
VS Sunil Kumar (ETV Bharat)

വി എസ് സുനിൽ കുമാർ മാധ്യമങ്ങളോട് (ETV Bharat)

തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിലേത് അപ്രതീക്ഷിത ഫലമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയില്ല. ഇപ്പോഴുണ്ടായ പരാജയം അന്തിമമല്ലെന്നും ഫലപ്രഖ്യാപനത്തിന് പിന്നാലെ വി എസ് സുനിൽ കുമാർ പ്രതികരിച്ചു.

ഫലം ആഴത്തിൽ ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കും. 2019ലെ തെരഞ്ഞെടുപ്പിനെക്കാൾ എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് 14000 വർധിക്കുകയാണുണ്ടായത്. അതേസമയം യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോയത് പരിശോധിക്കണമെന്നും വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ബിജെപി രാഷ്‌ട്രീയത്തിന് മേൽക്കൈ ഉണ്ടായ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തണമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

തൃശൂർ മണ്ഡലത്തിൽ ചരിത്ര വിജയമാണ് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സ്വന്തമാക്കിയത്. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. എഴുപതിനായിരത്തിലധികം ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശൂരിൽ അട്ടിമറി വിജയം നേടിയത്.

വോട്ടെണ്ണലിൻ്റെ ആദ്യഘട്ടമായ പോസ്‌റ്റൽ വോട്ടിൽ ഇടതുമുന്നണി സ്ഥാനാർഥി വി എസ് സുനിൽ കുമാറായിരുന്നു മുന്നിട്ടു നിന്നത്. ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും വി എസ് സുനിൽകുമാർ തന്നെ ലീഡ് ചെയ്‌തു. എന്നാൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൻ്റെ പകുതി പൂർത്തിയായതു മുതൽ സുരേഷ് ഗോപി ലീഡ് നിലയിൽ മുന്നിലെത്തുകയായിരുന്നു. തുടർന്ന് തുടർച്ചയായി ഒരോ റൗണ്ടിലും ലീഡ് ഉയർത്തുകയായിരുന്നു സുരേഷ് ഗോപി.

തൃശൂരിലെ സിറ്റിങ് സീറ്റ് ടി എൻ പ്രതാപനിൽ നിന്ന് പിടിച്ച് വാങ്ങി മത്സരത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ വോട്ടണ്ണലിൻ്റെ ഒരു ഘട്ടത്തിലും മുന്നിലെത്തിയിരുന്നില്ല. വടകരയിലെ സിറ്റിങ്ങ് സീറ്റ് ഒഴിവാക്കി തൃശൂരിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയായിരുന്നു മുരളീധരൻ.

  1. തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
  2. രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
  3. ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.