ETV Bharat / state

വെട്ടുകത്തിയുമായി എത്തി, കാര്‍ തകര്‍ത്തു; കൊരട്ടിയിൽ വീടുകയറി യുവാവിന്‍റെ അതിക്രമം - Youth Attack house in Thrissur

കൊരട്ടി ഗ്രാമപഞ്ചായത്ത് മുൻ വാർഡ്‌ മെമ്പറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജന്‍റെ വീടിന് നേരെ യുവാവിന്‍റെ അതിക്രമം.

THRISSUR KORATTY ATTACK  KORATTY CPM BRANCH SECRETARY  കൊരട്ടിയിൽ യുവാവിന്‍റെ അതിക്രമം  കൊരട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി
Youngster attack at Thrissur Koratty (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 7:24 PM IST

തൃശൂർ കൊരട്ടിയിൽ വീടുകയറി യുവാവിന്‍റെ അതിക്രമം (Source : Etv Bharat Network)

തൃശൂർ : കൊരട്ടിയിൽ വീടുകയറി യുവാവിന്‍റെ അതിക്രമം. കൊരട്ടി ഗ്രാമപഞ്ചായത്ത് മുൻ വാർഡ്‌ മെമ്പറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. പാറക്കൂട്ടം സ്വദേശി അശ്വിൻ ആണ് വെട്ടുകത്തിയുമായി സിന്ധുവിന്‍റെ വീട്ടിലെത്തിയത്.

തുടർന്ന് വീടിന് മുന്നിലിട്ടിരുന്ന കാറിന്‍റെ ചില്ലുകൾ തകർത്തു. സംഭവം കണ്ട് പൊലീസിനെ വിളിക്കാനൊരുങ്ങിയ സിന്ധുവിനെ അസഭ്യം പറയുകയും വീടിന്‍റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്‌തു. സിന്ധുവും മകന്‍റെ കുഞ്ഞുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

വ്യക്തിപരമായ വിഷയമാണ് വീടുകയറിയുള്ള അക്രമത്തിൽ കലാശിച്ചത്. അശ്വിന് എതിരായ കേസുകളിൽ സിന്ധു ഇടപെടാത്ത വൈരാഗ്യത്തിലാണ് ആക്രമണം. അശ്വിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്‌തു.

Also Read : ഉറങ്ങിക്കിടന്ന സഹോദരിമാരെ കൊലപ്പെടുത്തിയ 13 കാരി കസ്‌റ്റഡിയില്‍; കാരണം കേട്ട് ഞെട്ടി പൊലീസ് - MINOR GIRLS STRANGULATED TO DEATH

സിന്ധുവിന്‍റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിടിയിലായ യുവാവ് രാസ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.