ETV Bharat / state

കെ മുരളീധരന്‍റെ തോൽവിയും വിവാദങ്ങളും; തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു - Dcc President Jose Vallur Resigned

author img

By ETV Bharat Kerala Team

Published : Jun 10, 2024, 5:58 PM IST

ഡിസിസി ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവച്ചതായി അറിയിച്ചു.

THRISSUR DCC PRESIDENT JOSE VALLUR  UDF DISTRICT CHAIRMAN MP VINCENT  RESIGNED FROM CONGRESS  ജോസ് വള്ളൂർ രാജിവെച്ചു
DCC PRESIDENT JOSE VALLUR RESIGNED (ETV Bharat)

ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു (ETV Bharat)

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി ഡൽഹിയിൽ ചര്‍ച്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്‍റും അറിയിച്ചു.

ഇന്ന് നടന്ന ഡിസിസി ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവച്ചതായി അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസിലെത്തിയ ജോസ് വള്ളൂരിന് ഒരു വിഭാ​ഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രം​ഗത്തെത്തി. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയും ചെയ്‌തു.

അതിനിടെ, തൃശൂരിലെ കോൺഗ്രസ് തോൽ‌വിയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്‍റ്‌ ജോസ് വള്ളൂരിന് ഐക്യദാർഢ്യമറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്.

ജോസ് വള്ളൂരിനെതിരെ നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ പിറ്റേന്ന് മുതൽ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. ടിഎൻ പ്രതാപൻ, ജോസ് വള്ളൂർ, എംപി വിൻസെന്‍റ്‌, അനിൽ അക്കര, ഐപി പോൾ തുടങ്ങിയവർക്കെതിരെയായിരുന്നു തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ചുള്ള അജ്ഞാത പോസ്റ്ററുകൾ.

ഈ പോസ്റ്റർ പ്രചാരണം ചോദ്യം ചെയ്‌ത്‌ ജോസ് വള്ളൂർ കോണ്‍ഗ്രസ്‌ നേതാവ് സജീവൻ കുരിയച്ചിറയെ മർദിച്ചതിനെ തുടർന്ന്‌ ദേശീയ നേതൃത്വം ഇടപെടുകയായിരുന്നു. ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ തുടങ്ങിയവർ ജോസ് വള്ളൂരിൽ നിന്നും വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു ഇന്ന് ജോസ് വള്ളൂരിന്‍റെ രാജിപ്രഖ്യാപനം.

ALSO READ: കര്‍ണാടക മന്ത്രിസഭയില്‍ ആദ്യത്തെ കസേര തെറിച്ചു: മന്ത്രി ബി നാഗേന്ദ്ര രാജി വച്ചു; പാർട്ടിയുടെ അന്തസ്സ് കരുതിയാണ് രാജിയെന്ന് ഡി കെ ശിവകുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.