ETV Bharat / state

തോല്‍വിക്കു പിന്നാലെ തൃശൂര്‍ ഡിസിസിയില്‍ നാടകീയ നീക്കങ്ങള്‍; ജോസ് വള്ളൂരിന്‍റെയും എം പി വിന്‍സന്‍റിന്‍റെയും രാജി അംഗീകരിച്ചു - Thrissur DCC LEADERS RESIGNED - THRISSUR DCC LEADERS RESIGNED

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് ഇരുവരുടെയും രാജി. ഡിസിസി ഓഫിസിലെ സംഘര്‍ഷത്തില്‍ ഇടപെട്ടതിന് സജീവന്‍ കുര്യാച്ചിറ, എം എല്‍ ബേബി എന്നിവർക്ക് സസ്‌പെൻഷൻ.

ജോസ് വള്ളൂരിന്‍റെ രാജി  എം പി വിന്‍സന്‍റ് രാജി  ഡിസിസി ഓഫിസ് സംഘർഷം  K MURALEEDHARAN
Jose Vallur and M P vincent (ETV Bharat & M P vincent officail facebook page)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 10:11 PM IST

തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ല ചെയര്‍മാന്‍ മുൻ എംഎല്‍എ എം പി വിന്‍സന്‍റും രാജി വെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് രാജി. ഇരുവരുടെയും രാജി അംഗീകരിച്ചതായി കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജോസ് വള്ളൂരിന്‍റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എം പി വിന്‍സന്‍റിന്‍റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനും അംഗീകരിച്ചു. വി കെ ശ്രീകണ്‌ഠനാണ് തൃശൂര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല. തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയതാണ് മൂന്നംഗ സമിതി. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടിയാണ് സമിതിയെ നിയമിച്ചത്.

സംഘര്‍ഷത്തിൽ സസ്‌പെൻഷൻ: തൃശൂര്‍ ഡിസിസി ഓഫിസിലെ സംഘര്‍ഷത്തില്‍ ഇടപെട്ട് പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.

Also Read: തൃശൂര്‍ ഡിസിസി ഓഫിസിൽ കൂട്ടത്തല്ല്: ഓഫിസ് സെക്രട്ടറിക്ക് മര്‍ദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.