ETV Bharat / state

മസാല ബോണ്ട്: ഇഡിയുടെ സമന്‍സിനെതിരെ തോമസ്‌ ഐസക്കിന്‍റെ ഉപഹര്‍ജി - KIIFB Masala Bond Case

കിഫ്‌ബി മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ തോമസ്‌ ഐസക് വീണ്ടും ഹൈക്കോടതിയില്‍. ഉപഹര്‍ജി ഏപ്രില്‍ 1ന് കോടതി പരിഗണിക്കും. ഇഡിയുടെ നടപടി അനാദരവെന്ന് ഹര്‍ജിയില്‍ തോമസ് ഐസക്.

KIIFB MASALA BOND CASE  THOMAS ISAAC PLEA AGAINST ED  MASALA BOND CASE IN HC  ED SUMMONS TO TOMAS ISAAC
KIIFB Masala Bond Case; HC Consider Thomas Isaac's Plea On April 1
author img

By ETV Bharat Kerala Team

Published : Mar 28, 2024, 7:23 AM IST

എറണാകുളം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയാണ് താൻ.

തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തൻ്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്നും തോമസ് ഐസക് ഹർജിയിൽ ആരോപിക്കുന്നു. ഉപഹർജി തിങ്കളാഴ്‌ച (ഏപ്രില്‍ 1) ഹൈക്കോടതി പരിഗണിക്കും. ഇത് ഏഴാം തവണയാണ് ഐസകിന് ഇഡി സമൻസ് അയക്കുന്നത്.

ഇഡി സമൻസിനെതിരായ പ്രധാന ഹർജി പരിഗണിക്കുന്നത് മെയ് 22 ലേക്ക് മാറ്റിയിരുന്നെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ സമീപിക്കാൻ ഐസക്കിന് കോടതി അനുമതി നൽകിയിരുന്നു. ഐസക്കിനെ ചോദ്യം ചെയ്തേ മതിയാകൂവെന്നായിരുന്നു കഴിഞ്ഞ തവണ ഇഡി ഹൈക്കോടതിയെ അറിയിച്ചത്. കിഫ്ബി-മസാല ബോണ്ട് ഇടപാടിൽ തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കാണെന്ന് കിഫ്ബി നൽകിയ രേഖകളിൽ വ്യക്തമെന്നായിരുന്നു ഇ.ഡി മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.