ETV Bharat / state

തിരുവോണം ബമ്പർ കുതിക്കുന്നു; വിൽപന അമ്പത് ലക്ഷത്തിനോട് അടുക്കുന്നു, മുന്നിൽ ഈ ജില്ല - THIRUVONAM BUMPER SALE HITS 47 LAKH - THIRUVONAM BUMPER SALE HITS 47 LAKH

ഇത്തവണ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

THIRUVONAM BUMPER  തിരുവോണം ബമ്പർ ടിക്കറ്റ് 2024  സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  KERALA LOTTERY
Thiruvonam Bumper Ticket Sale (Facebook@ Kerala Lotteries Department)
author img

By ETV Bharat Kerala Team

Published : Sep 26, 2024, 8:06 PM IST

തിരുവനന്തപുരം: തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 48 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന 50 ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ്. നാല്, അഞ്ച് സമ്മാനങ്ങൾ യഥാക്രമം 5 ലക്ഷവും 2 ലക്ഷവും ആണ്. 500 രൂപ അവസാന സമ്മാനവുമാണ്.

നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ജില്ല അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫിസുകളിലേതുൾപ്പെടെ 8,65,330 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 6,19,430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 5,72,280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയുള്ള ബോധവത്കരണം സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.

Also Read: 'ദാ ഇങ്ങോട്ട് പോരൂ എല്ലാം ഇവിടുണ്ട്'; മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ 'ഭാഗ്യധാര'യിൽ ലഭ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.