തിരുവനന്തപുരം: തൃശൂർ പൂരം നടക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. തൃശൂർ പൂരം കലക്കൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രൂക്ഷ വിമർശനമുന്നയിച്ചത്. പൊലീസിന്‍റെ സഹായം ഇല്ലാതെ എങ്ങനെ സുരേഷ് ഗോപിക്ക് ആംബുലൻസിൽ അവിടെ ഏത്താൻ പറ്റുമെന്ന് ചോദിച്ച തിരുവഞ്ചൂർ മുൻപരിചയം ഉള്ള ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ലെന്നും വിമർശിച്ചു.
'പൂരം നടത്തിപ്പിൽ അനുഭവ സമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഇല്ലാത്തത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ആനക്ക് പട്ട കൊണ്ടുപോയവരെ വരെ തടഞ്ഞു വച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് പൂരം കലക്കൽ. പോലീസിന്‍റെ സഹായം ഇല്ലാതെ ഒരു ആംബുലൻസിൽ സുരേഷ് ഗോപിയെ പോലെ ഒരാളെ അവിടെ കൊണ്ടുവരാൻ ആകുമോയെന്നും' തിരുവഞ്ചൂർ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'സുരേഷ് ഗോപിയെ ആംബുലൻസ് പിടിച്ചാണ് കൊണ്ടുവന്നത്. ആക്ഷൻ ഹീറോ ആക്കി. രക്ഷകനായി വരുത്തിത്തീർത്തു.
സുരേഷ് ഗോപിക്ക് മനപൂർവം സ്ഥാനം ഉണ്ടാക്കി നൽകിയത് നിങ്ങളാണ് എന്നും' ഭരണപക്ഷത്തോട് തിരുവഞ്ചൂർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് നൽകാത്ത പ്രാധാന്യം എൻഡിഎ സ്ഥാനാർത്ഥിക്ക് നൽകി. അജിത് കുമാർ പൂരം കലക്കിയെന്ന് ജനയുഗം പത്രത്തിൽ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം'; കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയം