ETV Bharat / state

മേയര്‍ - കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും ഭരണ പ്രതിപക്ഷ വാക്പോര് - Mayor KSRTC Driver Issue - MAYOR KSRTC DRIVER ISSUE

മേയറെയും ഭർത്താവിനെയും അനുകൂലിച്ചുകൊണ്ടാണ് എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചതെന്ന് ബിജെപി കൗൺസിലർ എം ആർ ഗോപൻ യോഗത്തിൽ ആരോപിച്ചു.

ആര്യ രാജേന്ദ്രൻ  CORPORATION COUNCIL MEETING  ARYA RAJENDRAN KSRTC DRIVER ISSUE  KSRTC DRIVER AGAINST MAYOR
Arya Rajendran KSRTC Driver Controversy ; Corporation Council Meeting Protest Against Mayor (Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 6, 2024, 8:03 PM IST

നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും ഭരണ പ്രതിപക്ഷ വാക്പോര് (Etv Bharat Reporter)

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും ഭരണ പ്രതിപക്ഷ വാക്പോര്. നടുത്തളത്തിൽ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മേയറെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചുവെന്ന് ബിജെപി കൗൺസിലർ എം ആർ ഗോപൻ ആരോപിച്ചു.

ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടതിലാണ് മേയറെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചത്. നഗരസഭ കൗൺസിൽ യോഗത്തിന്‍റെ ചട്ടപ്രകാരം പുറത്ത് മേയർ കാണിച്ച കൊള്ളരുതായ്‌മ പ്രമേയമായി അവതരിപ്പിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചതെന്നും എം ആർ ഗോപൻ പറഞ്ഞു. മാത്രമല്ല ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോണ്‍മെന്‍റ് പൊലീസിനോട് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പ്രമേയത്തിന് ഒരു പ്രസക്തിയില്ല. മേയറെ പിന്തുണക്കുന്ന പ്രമേയം ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രമേയം പാസാക്കിയിട്ടില്ലെന്നും പാസാക്കിയെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാധ്യമങ്ങൾ ആണ് വാർത്ത നൽകിയതെന്നും മേയർ പറഞ്ഞു.

പ്രമേയം പാസാക്കിയില്ലെന്ന നടപടി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു. ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിന്‍റെ അജണ്ട മഴക്കാല പൂർവ ശുചീകരണമായിരുന്നു. ആക്ഷൻ പ്ലാനും യോഗം ചർച്ച ചെയ്‌തു. എന്നാൽ യോഗം ആരംഭിച്ചപ്പോൾ തന്നെ ബിജെപി കൗൺസിലർമാർ പ്രതിഷേധം ഉയർത്തുകയായിരുന്നു.

Also Read : മേയര്‍ - കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്‌ക്കുമെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും - KSRTC DRIVER PLEA AGAINST MAYOR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.