ETV Bharat / state

തിരുവനന്തപുരത്ത് മാലിന്യം വലിച്ചെറിയുന്നു; ജൂലൈ മാസം മാത്രം ചുമത്തിയ പിഴ 14 ലക്ഷത്തിലധികം - Public littering fine in TVM

നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍ നിന്ന് ജൂലൈ മാസം മാത്രം 14,30,610 രൂപ നഗരസഭ പിഴ ചുമത്തി.

PUBLIC LITTERING IN TVM  THIRUVANANTHAPURAM CORPORATION  തിരുവനന്തപുരം മാലിന്യം  തിരുവനന്തപുരം നഗരസഭ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 7:54 AM IST

തിരുവനന്തപുരം : നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍ നിന്ന് ജൂലൈ മാസം മാത്രം നഗരസഭ പിഴ ചുമത്തിയത് 14 ലക്ഷത്തിലധികം രൂപ. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിശോധനകളിലൂടെയാണ് മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഒടുക്കിയത്. കൂടാകെ പൊതുജനങ്ങൾ അവരുടെ മൊബൈൽ ഫോൺ കാമറകളില്‍ എടുക്കുന്ന വീഡിയോ വഴിയും വീടുകളിൽ സ്ഥാപിച്ച സിസിടിവികളിലും നിരവധി പേരെ പിടികൂടിയിട്ടുണ്ട്.

സോണൽ/സർക്കിൾ ഓഫിസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവ മുഖേനയും നടത്തിയ പരിശോധനകളിലൂടെ ജൂലൈ മാസത്തിൽ മാത്രം 14,30,610 രൂപ പിഴയായി ഈടാക്കിയതായി നഗരസഭ അറിയിച്ചു.

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയെ ഏൽപ്പിക്കുക, ഭക്ഷണ മാലിന്യങ്ങൾ കിച്ചൻബിൻ സംവിധാനത്തിലൂടെ സംസ്‌കരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ജൈവ/അജൈവ മാലിന്യങ്ങൾ നഗരസഭയുടെ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഏൽപ്പിക്കുക എന്നിങ്ങനെ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള നിര്‍ദേശങ്ങളും നഗരസഭ നല്‍കുന്നു.

മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടികൾ തുടരുമെന്ന് നഗരസഭ അറിയിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ ഫോണുകളില്‍ പകർത്തി 9447377477 എന്ന നമ്പറിലേക്കോ tvmmayor@gmail.com എന്ന ഇ-മെയിലിലേക്കോ അയക്കാനാകും.

Also Read : കാലാവസ്ഥ വ്യതിയാനങ്ങള്‍ മുൻകൂട്ടി അറിയാം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ സ്ഥാപിച്ച് സിഎസ്ഐആര്‍ - CSIR INSTALLED AIR QUALITY MONITORS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.