ETV Bharat / state

30 മണിക്കൂർനീണ്ട കാത്തിരിപ്പ്‌; ഒടുവില്‍ റസാഖിന്‍റെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു - KSEB CONNECTION ISSUE - KSEB CONNECTION ISSUE

വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവം, കലക്‌ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു.

KSEB POWER DISCONNECTION CONFLICT  THIRUVAMBADY KSEB OFFICE  KSEB SECTION OFFICE WAS ATTACKED  കെഎസ്ഇബി വൈദ്യുതി കണക്ഷൻ
വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 10:57 PM IST

കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്‌ഛേദിച്ച പ്രശ്‌നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കലക്‌ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്‌മലിന്‍റെ പിതാവ് റസാഖും മാതാവ് മറിയവും മാധ്യമങ്ങളോട് പ്രതികരിച്ചു.

കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്‌ത എന്ന കേസിൽ സഹോദരങ്ങളായ അജ്‌മൽ, ഫഹദ് എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമർശനത്തിനാണ് ഇടയാക്കി.

തിരുവമ്പാടി സ്വദേശി റസാക്കിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്. റസാക്കിന്‍റെ മക്കളായ അജ്‌മലും ഫഹദും തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ നടപടി. എന്നാൽ മക്കൾ ചെയ്‌ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി മാനേജ്മെൻ്റ് തീരുമാനിച്ചത്.

ALSO READ: വൈദ്യുതി വിച്ഛേദിച്ച സംഭവം: യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.