തൃശൂർ : തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനം നിരാശപ്പെടുത്തുന്നതാണെന്ന് തിരുവമ്പാടി ദേവസ്വം. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴിചാരുകയല്ലാതെ കാണുന്നില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ ആരോപിച്ചു.
തൃശൂർ കോർപ്പറേഷന്‍ മുതൽ കേരള ഗവൺമെന്‍റ്, കേന്ദ്രഗവൺമെന്‍റ് എന്നിവരെല്ലാം ഒറ്റക്കെട്ടായി തൃശൂർ പൂരം ഭംഗിയായി നടത്താൻ ഒരു നിയമമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗസറ്റ് നോട്ടിഫിക്കേഷൻ പിൻവലിക്കണമെങ്കിൽ പിൻവലിക്കാം അല്ലാത്തപക്ഷം അത് നല്ല രീതിയിൽ നടത്തുക എന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൃശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിനും പാറമേക്കാവ് ദേവസ്വത്തിനും പുലർച്ചെ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതിയുടെ സ്‌പെഷ്യൽ അനുമതി നൽകിയിട്ടുണ്ട്. അത് പ്രകാരമാണ് പുലർച്ചെ മൂന്ന് മണിക്ക് വെടിക്കെട്ട് പൊട്ടിക്കുന്നത്. ഇത് ജനങ്ങൾക്കും പൂരപ്രേമികൾക്കും നന്നായി ആസ്വദിക്കാനുള്ള അവസരം ഒരുക്കണം എന്ന് അദ്ദേഹം പറഞ്ഞു.