ETV Bharat / state

രണ്ടാം പിണറായി സർക്കാറിന്‍റെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ - Progress Report Of Kerala Govt - PROGRESS REPORT OF KERALA GOVT

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നാളെ. ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട്‌ ഏറ്റുവാങ്ങും. റിപ്പോര്‍ട്ട് പ്രകാശനം ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ.

KERALA GOVT PROGRESS REPORT  CM PINARAYI VIJAYAN  കേരള സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ  ലോക്‌സഭ തെരഞ്ഞെടുപ്പ്  പിണറായി സര്‍ക്കാര്‍ വാര്‍ഷികം
CM Pinarayi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 9:58 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നാളെ (ജൂണ്‍ 7) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞ 3 വർഷമായി സംസ്ഥാന സർക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും അവയിലൂടെയുണ്ടായ വളർച്ചയെ കുറിച്ചും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശ ചടങ്ങില്‍ വിശദീകരിക്കും. വൈകിട്ട് 4ന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യമന്ത്രിയിൽ നിന്നും പ്രോഗ്രസ് റിപ്പോർട്ട്‌ ഏറ്റുവാങ്ങും.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ കാലാവധി പൂർത്തിയായതോടെയാണ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. മെയ് 20നായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം വാർഷികം. എന്നാൽ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കേക്ക് മുറിച്ച് മാത്രമായിരുന്നു ആഘോഷം. നേരത്തെ വാര്‍ഷിക ദിനങ്ങളിലായിരുന്നു സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നത്.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്‌ണൻകുട്ടി, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെബി ഗണേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും. മറ്റ് മന്ത്രിമാരും പങ്കെടുക്കും.

Also Read: നിയമസഭ സമ്മേളനം ജൂൺ‌ 10 മുതൽ; കെ ഫോണിന് വായ്‌പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.