ETV Bharat / state

'വലിയൊരു തീഗോളമാണ് കണ്ടത്, 45 വർഷത്തിനിടയ്ക്ക് ആദ്യത്തെ അനുഭവം': ഞെട്ടലോടെ തെയ്യം കലാകാരൻ - ANJOOTAN BABU ON BLAST DURING FEST

ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടം നടക്കുന്നത്. സ്‌ഫോടനം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

KASARAGOD TEMPLE BLAST  കാസർകോട് സ്ഫോടനം  BLAST DURING TEMPLE FEST  LATEST NEWS IN MALAYALAM
Anjootan Babu, Blast During Temple Fest (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 8:17 AM IST

കാസർകോട്: നാല്‍പ്പത്തിയഞ്ച് വർഷമായി തെയ്യം കെട്ടുന്നുവെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ സ്‌ഫോടനത്തിന്‍റെ ദൃക്‌സാക്ഷിയായ തെയ്യം കലാകാരൻ സുരേഷ് ബാബു അഞ്ഞൂറ്റാൻ. 'വലിയൊരു തീഗോളമാണ് ആദ്യം കണ്ടത്. ആ സമയം ക്ഷേത്ര മുറ്റത്ത് തെയ്യത്തിന്‍റെ തോറ്റം ഉണ്ടായിരുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ ആകെ ബഹളമായിരുന്നു. പെട്ടെന്ന് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി' യെന്നും സുരേഷ് ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.

വെടിക്കെട്ട് അപകടത്തെ തുടർന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം ഒഴിവാക്കി. ആയിരക്കണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. ചെറിയ തോതിലുള്ള പടക്കം എല്ലാ വർഷവും ഇവിടെ പൊട്ടിക്കാറുണ്ടെന്നും ഇത്തവണ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

തെയ്യം കലാകാരൻ അഞ്ഞൂറ്റാൻ ബാബു (ETV Bharat)

പുരാതന ക്ഷേത്രം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതി പുരാതനമായ ക്ഷേത്രമാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ഇന്ന് (ഒക്‌ടോബർ 29) പുലർച്ചെയാണ് തെയ്യങ്ങളുടെ പുറപ്പാട്. പട വീരൻ, പാടാർ കുളങ്ങര ഭഗവതി, വിഷ്‌ണു മൂർത്തി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ ആണ് കെട്ടിയാടാറ്. ഉത്തരമലബാറിൽ പത്താമുദയത്തിനാണ് (തുലാം 10) തെയ്യാട്ടക്കാലത്തിന് തുടക്കമാകുന്നത്. കാസർകോട് ജില്ലയിൽ വീരർ കാവിലാണ് ആദ്യം കളിയാട്ടം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് മഹോത്സവം.

KASARAGOD TEMPLE BLAST  കാസർകോട് സ്ഫോടനം  NILESHWARAM അഞ്ഞൂറ്റമ്പലം  LATEST NEWS IN MALAYALAM
സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്ഫോടനം നടന്ന സ്ഥലത്ത് പാതി കത്തിയ ചെരിപ്പുകളും ഫോണും കസേരകളുമാണ് ബാക്കിയായുള്ളത്. മരത്തിന്‍റെ ചില്ലകളും കത്തികരഞ്ഞിട്ടുണ്ട്. പൊലീസും മറ്റും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

അപകടം രാത്രി 12 മണിയോടെ: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ 12 മണിയോടെയാണ് ഉത്സവത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചത്. അപകടത്തിൽ എട്ട് പേരുടെ നില ഗുരുതരമാണ്. 150 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മലപ്പടക്കം പൊട്ടിയപ്പോൾ അതിൽ നിന്നും കനൽ വെടിപ്പുരയിലേക്ക് തെറിച്ച് ഉഗ്ര സ്ഫോടനം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ കാസർകോട്ടെയും കണ്ണൂരിലെയും മംഗലാപുരത്തെയും കോഴിക്കോടേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പലരെയും ചാക്കുകളിലും മറ്റും പൊതിഞ്ഞാണ് ആശുപത്രികളിൽ എത്തിച്ചതെന്നും നാട്ടുകാർ പറയുന്നു.

Also Read: ക്ഷേത്രോത്സവത്തിനിടെ വെടിപ്പുരയില്‍ ഉഗ്ര സ്‌ഫോടനം; നൂറ്റന്‍പതോളം പേർക്ക് പൊള്ളലേറ്റു, പലരുടെയും നില ഗുരുതരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.