ETV Bharat / state

'പ്രിയപ്പെട്ട കള്ളന്... ആ അമൂല്യ സാമ്പാദ്യം തിരികെ നല്‍കുമോ?'; ദുരിതമേഖലയിലെ മോഷണം, ഹൃദയസ്‌പര്‍ശിയായ കത്തുമായി യുവാവ് - THEFT IN WAYANAD DISTRESSED AREA

author img

By ETV Bharat Kerala Team

Published : Aug 16, 2024, 2:26 PM IST

ദുരന്ത മേഖലയായ മേപ്പാടിയിൽ മോഷണം. ഒരു സൈനികന്‍റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകളടക്കം കവർന്നു. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്നാണ് മോഷണം.

THEFT IN MEPPADI  THEFT IN A DISTRESSED AREA  WAYANAD LANDSLIDE  YOUNG MAN S LETTER TO THEIF
Young Mans's Letter To Theif (ETV Bharat)

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്ന് കേരളം കരകയറുന്നതേയുള്ളു. ദുരന്ത മേഖലയിലെ ജനതയോട് ലോകം മുഴുവന്‍ ഐക്യദാര്‍ഢ്യവുമായി കൈകോര്‍ക്കുമ്പോള്‍ മേപ്പാടിയിൽ നടന്ന ഒരു മോഷണ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രി ദുരന്തമേഖല സന്ദര്‍ശിക്കുന്ന വേളയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് സന്നാഹവും മറികടന്നാണ് മോഷണം നടന്നിരിക്കുന്നത്.

അടച്ചിട്ട വീടിന്‍റെ മുകളിലത്തെ നിലയിലെ ജനൽ ചില്ല് തകർത്ത് അകത്തുകയറിയാണ് മോഷ്‌ടാവ് കവർച്ച നടത്തിയത്. അതിൽ കുടുംബത്തിന്‍റെ അമൂല്യമായ ഒരു സമ്പാദ്യം കൂടി കള്ളൻ കവർന്നിരുന്നു. ഒരു സൈനികന്‍റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകൾ. മേപ്പാടിയില്‍ നടന്ന ഈ മോഷണത്തിന്‍റെ പശ്ചാത്തലത്തില്‍ മോഷണത്തിനിരയായ കാപ്പം കൊല്ലി പാലവയലിലെ കാവില്‍ വളപ്പില്‍ മുഹമ്മദ് അഷ്‌റഫിന്‍റെ സഹോദരന്‍ ഹൂമയൂണ്‍ കബീറിന്‍റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഹൃദയസ്‌പര്‍ശിയാകുകയാണ്.

'പ്രിയപ്പെട്ട കള്ളന്, സുഖമെന്ന് കരുതുന്നു' എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിലൂടെ വിലയിടാന്‍ കഴിയാത്ത മൂല്യമുള്ള ഒരു സമ്പാദ്യം തങ്ങളുടെ വീട്ടില്‍ നിന്ന് മോഷ്‌ടാവ് എടുത്തു കൊണ്ടുപോയതായും, അത് തിരികെ തന്നു കൂടെയെന്നുള്ള അപേക്ഷയുമാണുള്ളത്.

കുറിപ്പിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ട കള്ളന്,
സുഖമെന്ന് കരുതുന്നു
വയനാട് ജില്ല, പ്രത്യേകിച്ച് ഞങ്ങള്‍ താമസിക്കുന്ന മേപ്പാടിയും സമീപ പ്രദേശങ്ങളും സമാനതകളില്ലാത്ത ഒരു ദുരന്തം നേരിട്ടു നില്‍ക്കുന്നതിനിടെയാണ് താങ്കള്‍ എന്‍റെ ജ്യേഷ്‌ഠന്‍റെ മേപ്പാടിയിലുള്ള വീട് കുത്തിപ്പൊളിച്ച് കയറി സാധനങ്ങള്‍ എടുത്തുകൊണ്ടുപോയിരിക്കുന്നത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്ന് അതിസാഹസികമായി വീട്ടില്‍ കയറി പണവും സ്വര്‍ണവും എടുത്തുകൊണ്ട് പോകണമെങ്കില്‍ അത്രമാത്രം വലിയ എന്തോ സാമ്പത്തിക ആവശ്യം താങ്കള്‍ക്കുണ്ടാവുമായിരിക്കും എന്നാണ് കരുതുന്നത്.

രണ്ടു മനുഷ്യാത്മാക്കള്‍ പകലന്തിയോളം അധ്വാനിച്ച് സമ്പാദിച്ചതാണ് താങ്കള്‍ മോഷ്‌ടിച്ച് കൊണ്ടുപോയ പണവും സ്വര്‍ണവുമെല്ലാം. ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് ജീവനും സമ്പാദ്യങ്ങളുമെല്ലാം നഷ്‌ടപ്പെട്ടുപോയ ഞങ്ങളുടെ നാട്ടുകാരുടെ നഷ്‌ടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് സംഭവിച്ചത് ഒന്നുമല്ല. മഴയൊന്ന് ശക്തമായി പെയ്‌താല്‍, ഭൂമി ഒരല്‍പ്പം വിറകൊണ്ടാല്‍, കാറ്റിന് അല്‍പം കൂടി ശക്തിയേറിയാല്‍ പാറിപ്പോകുന്നതാണ് ലോകത്തെ സകല സമ്പത്തുകളും.

താങ്കള്‍ എടുത്തു കൊണ്ടുപോയ സ്വര്‍ണത്തിന്‍റെയും പണത്തിന്‍റെയും മൂല്യം കണക്കുകൂട്ടി തിട്ടപ്പെടുത്താനാവും. പക്ഷേ വിലയിടാന്‍ കഴിയാത്ത മൂല്യമുള്ള ഒരു സമ്പാദ്യം ഞങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങള്‍ എടുത്തു കൊണ്ടുപോയിട്ടുണ്ട്. അത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഞങ്ങളുടെ മുത്തൂസ് (കെ.വി. അമല്‍ ജാന്‍, ഇന്ത്യന്‍ നേവി) അവന്‍റെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് നേടിയെടുത്ത സൈനിക മെഡലുകളാണത്.

സാധാരണക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേപ്പാടിയുടെ പിന്നോക്കാവസ്ഥയും സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി വിവിധ പത്ര - ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും പിന്നോക്കമായ ഒരു പ്രദേശത്തു നിന്ന് ഒരു ബാലന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് സെലക്ഷന്‍ നേടി എത്തിപ്പെടണമെങ്കില്‍ അവന്‍ അതിനായി നടത്തിയ പരിശ്രമങ്ങളും അവന്‍റെ മാതാപിതാക്കളും കുടുംബവും അനുഭവിച്ച ത്യാഗങ്ങളും എത്ര വലുതായിരിക്കുമെന്ന് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ആ എന്‍ഡിഎയില്‍ മിടുക്കനായി പരിശീലനം നേടിയതിനു ലഭിച്ച അഭിനന്ദന സമ്മാനങ്ങളാണ് താങ്കള്‍ പെറുക്കിക്കൊണ്ടുപോയ ആ മെഡലുകള്‍.

ഒരു സൈനികന്‍റെ കഠിന പരിശ്രമങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഒരിക്കലും വില്‍ക്കാനോ പണയം വെക്കാനോ കഴിയില്ല. അത് കൊണ്ട് താങ്കള്‍ക്ക് ഒരു പ്രയോജനവുമില്ല, ഞങ്ങള്‍ക്കാവട്ടെ അത് ഏറ്റവും വലിയ അഭിമാനത്തിന്‍റെ അടയാള ചിഹ്നങ്ങളായിരുന്നു. ആ മെഡലുകളെങ്കിലും ഒന്ന് തിരിച്ചുതന്നുകൂടേ?

സ്‌നേഹത്തോടെ
ഹുമയൂണ്‍ കബീര്‍

Also Read: 'വയനാടിൻ്റെ അവസ്ഥ മനുഷ്യത്വവും ക്ഷമയും വർധിപ്പിക്കണം'; കൽപന ചൗള അവാർഡ് ജേതാവ് സബീന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.