ETV Bharat / state

താമരശേരി രൂപതയുടെ 'യു ടേണ്‍'; 'കേരള സ്‌റ്റോറി' പ്രദര്‍ശനത്തില്‍ നിന്നും പിന്മാറിയേക്കും - Kerala Story Thamarassery Diocese - KERALA STORY THAMARASSERY DIOCESE

കേരള സ്‌റ്റോറി എന്ന വിവാദ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും താമരശേരി രൂപത പിന്മാറിയേക്കും.

THE KERALA STORY  THAMARASSERY DIOCESE SCREEN FILM  താമരശേരി രൂപത  ദി കേരള സ്‌റ്റോറി
ദി കേരള സ്‌റ്റോറി, ചിത്രം ഇന്ന് താമരശേരി രൂപതക്ക് കീഴില്‍ പ്രദര്‍ശിപ്പിക്കും
author img

By ETV Bharat Kerala Team

Published : Apr 13, 2024, 11:12 AM IST

കോഴിക്കോട് : വിവാദമായ കേരള സ്‌റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് താമരശേരി രൂപത പിന്മാറിയേക്കും. തെരഞ്ഞെടുപ്പ് കാലത്തെ സിനിമ പ്രദർശനം തെറ്റായ വ്യാഖ്യാനം നൽകും എന്ന് വിലയിരുത്തലിലാണ് തീരുമാനം. പ്രണയക്കെണിക്കെതിരെ സിനിമ പ്രദർശനത്തിലൂടെ ബോധവൽക്കരണം വേണ്ടെന്നും രൂപത.

രൂപതയ്ക്ക്‌ കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സിനിമ പ്രദര്‍ശനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കാനിരുന്നത്. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോയെങ്കിലും ഒടുവിൽ പിന്മാറുകയാണ്.

നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. എന്നാൽ തലശേരി രൂപത സിനിമ പ്രദർശനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.

ദി കേരള സ്‌റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നുണയെന്ന് മുഖ്യമന്ത്രി : ദി കേരള സ്‌റ്റോറി സിനിമ ആർഎസ്എസ് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പച്ചനുണയിലൂടെ നാടിനെ അപകീർത്തിപ്പെടുത്തുന്നു. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടുവന്ന സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പ്രചാരണം കൊടുക്കുന്നുണ്ടെങ്കിൽ പ്രത്യേക ഉദ്ദേശം കാണും. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന ആർഎസ്എസിൻ്റെ കെണിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ രൂപതകൾ സിനിമ പ്രദർശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രൈസ്‌തവരുമാണ് ഇരയാക്കപ്പെടുന്നത്. ആർഎസ്എസിൻ്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : ഇടുക്കി രൂപത ആസ്ഥാനത്തേക്ക് കോൺഗ്രസ് മാർച്ചെന്ന വാർത്ത വ്യാജം; പരാതി നൽകുമെന്ന് ജയ്‌സൺ ജോസഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.