തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസിലെ പ്രതികൾക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർബി ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേസിലെ ഒന്നാം പ്രതിയും മുൻ എസ്‌പിയുമായ എസ് വിജയൻ, മുൻ എസ് പിഎസ് കെ ജോഷ്വാ, എന്നിവർ കോടതിയിൽ ഹാജരായില്ല. ഹാജരാക്കാൻ ഇവർക്ക് കോടതി നിർദേശം നൽകി. ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിൻ്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.
ഇത് അനുസരിച്ച് സിബിഐ മെയ് മാസത്തിൽ തന്നെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടര്‍ന്ന് ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കഴിഞ്ഞ ജൂണില്‍ കുറ്റപത്രം കോടതിൽ സമർപ്പിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.