ETV Bharat / state

വാക്കുതര്‍ക്കം; തട്ടുകട ജീവനക്കാരൻ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് നേരെ തിളച്ച വെള്ളം ഒഴിച്ചു - Dispute in Thattukada at Idukki - DISPUTE IN THATTUKADA AT IDUKKI

സംഭവം ഇടുക്കി തൂക്കുപാലത്ത്. കടയിലെ ജീവനക്കാരന്‍ പെണ്‍കുട്ടിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു.

THATTUKADA THOOKKUPALAM IDUKKI  തട്ടുകട വാക്കുതര്‍ക്കം  കുടുംബത്തിന് നേരെ തിളച്ച വെള്ളം  ഇടുക്കി തൂക്കുപാലം തട്ടുകട
Accused Naushad (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 10:30 PM IST

ഇടുക്കി : ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തിന് നേരെ തട്ടുകട ജീവനക്കാരന്‍ തിളച്ചവെള്ളം ഒഴിച്ചു. ഇടുക്കി തൂക്കുപാലത്ത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മുവാറ്റുപുഴ സ്വദേശികളായ കുടുംബം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ എത്തിയതായിരുന്നു.

കടയിലെ ജീവനക്കാരിൽ ഒരാൾ പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്‌തതോടെ വാക്ക് തർക്കവും അടിപിടിയും ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ ചോറ്റുപാറ സ്വദേശി നൗഷാദ് ഇവരുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

വെള്ളം വീണ് കുടുംബത്തിലെ എല്ലാവർക്കും പൊള്ളലേറ്റു. രണ്ട് പേർക്ക് സാരമായി പൊള്ളൽ ഏറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ഓട്ടോയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് നൗഷാദിനും പരിക്കേറ്റു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ നെടുംകണ്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു.

Also Read : Youth Assaulted Shopkeeper ദോശക്ക് ചമ്മന്തിയില്ല, തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.