ETV Bharat / state

തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: മൃതദേഹം കണ്ടെത്തി - THAKAZHI NEWBORN BABY BODY FOUND - THAKAZHI NEWBORN BABY BODY FOUND

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. യുവതിയുടെ ആൺസുഹൃത്തുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

തകഴി നവജാത ശിശുവിന്‍റെ മരണം  നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി  LATEST MALAYALAM NEWS  NEWBORN DEATH IN ALAPPUZHA
Accused in Thakazhi Newborn body buried case (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 7:51 PM IST

ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. കസ്‌റ്റഡിയിലുള്ള യുവാവുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവം കൊലപാതകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. അതേസമയം കുഞ്ഞ് പ്രസവത്തിൽ മരിച്ചെന്നാണ് ചേർത്തല സ്വദേശിയായ യുവതി മൊഴി നൽകിയത്.

സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെയും അയാളുടെ സുഹൃത്തിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇരുവരും തകഴി സ്വദേശികളാണ്. കുഞ്ഞിന്‍റെ മൃതദേഹം രണ്ട് യുവാക്കളും ചേർന്ന് മറവു ചെയ്യുകയായിരുന്നു.

പൂച്ചക്കൽ സ്വദേശിനിയായ യുവതി ഓഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. പ്രതികളെ ചോദ്യം ചെയ്‌ത ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read: തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; അമ്മയുടെ ആൺ സുഹൃത്ത് കസ്‌റ്റഡിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.