കാസർകോട്: അപകടത്തിന്‍റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും തന്‍റെ തൊട്ടുമുന്നിലാണ് അപകടം നടന്നതെന്നും സ്ഫോടനം നേരിട്ട് കണ്ട അനിത റാണി ഇടിവി ഭാരതിനോട് പറഞ്ഞു. തൊട്ടടുത്തുണ്ട് എന്ന് പറഞ്ഞ് മാറിനിന്നവരാണ് അപകടത്തിൽപ്പെട്ടത്. തന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പൊള്ളലേറ്റുവെന്നും അനിത പറഞ്ഞു.
എല്ലാ വർഷവും വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനെത്താറുണ്ട്. വനിത കൂട്ടായ്‌മയിൽ ഭക്ഷണകാര്യങ്ങൾ നോക്കാറുണ്ടായിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ആദ്യത്തെ അനുഭവമാണിത്. അത് താങ്ങാൻ പറ്റുന്നില്ല. ഉത്സവത്തിനിടയ്‌ക്ക് ചെറിയ വെടിക്കെട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വലിയ ശബ്‌ദം അല്ല തീഗോളം ആയിരുന്നു. തെയ്യം തുടങ്ങിയാൽ നാടിന്‍റെ ഉത്സമായിരുന്നു ഇത്. മുഴുവൻ സമയവും ഇവിടെ ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ കാണുമ്പോൾ തളർന്നു പോകുന്നുവെന്നും അനിത പറഞ്ഞു.
Also Read: 'വലിയൊരു തീഗോളമാണ് കണ്ടത്, 45 വർഷത്തിനിടയ്ക്ക് ആദ്യത്തെ അനുഭവം': ഞെട്ടലോടെ തെയ്യം കലാകാരൻ