ETV Bharat / state

അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന - FAMILY FOUND DEAD IN ERNAKULAM

ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സൂചന. അന്വേഷണം ആരംഭിച്ച് പൊലീസ്.

Teacher Couple Suicide  Chottanikkara Suicide Case  Family Found Dead In Ernakulam  നാലംഗ കുടുംബം മരിച്ച നിലയില്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 1:12 PM IST

എറണാകുളം: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടനാട് സ്വദേശി രഞ്ജിത്ത് (40) ഭാര്യ രശ്‌മി (36), മക്കളായ ആദി (13) , ആദ്യ(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഒക്‌ടോബര്‍ 14) രാവിലെയാണ് സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്‌എന്‍ഡിപി സ്‌കൂളിലെ അധ്യാപികയാണ് രശ്‌മി. മക്കള്‍ ഇരുവരും രശ്‌മിയുടെ സ്‌കൂളിലാണ് പഠിക്കുന്നത്. രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്‍റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

വിവരമറിഞ്ഞ് ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്ഐക്ക് സസ്‌പെന്‍ഷന്‍, ഓട്ടോ തൊഴിലാളികളോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.