ETV Bharat / state

ചായക്കടയില്‍ ആളിപ്പടര്‍ന്ന് തീ, കടയ്‌ക്കുള്ളില്‍പ്പെട്ട ഒരാള്‍ ഓടി രക്ഷപ്പെട്ടു; പിന്നാലെ പൊട്ടിത്തെറി, കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തം - GAS CYLINDER EXPLOSION IN TEA SHOP

ഇന്ന് (ജൂലൈ 05) രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചായക്കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

കോഴിക്കോട് ചായക്കടയിൽ തീപിടിത്തം  ചായക്കടയിൽ സിലിണ്ടർ പൊട്ടിത്തെറി  GAS CYLINDER EXPLOSION IN KOZHIKODE  GAS CYLINDER EXPLOSION
Fire accident in kozhikode (RTV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:55 AM IST

Updated : Jul 5, 2024, 11:47 AM IST

കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായപ്പോൾ (ETV Bharat)

കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഇന്ന് (ജൂൺ 05) രാവിലെ ഏഴ് മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു.

ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചായക്കട പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്.

ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്ന് പരിക്കേൽക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.

Also Read: അടുപ്പില്‍ നിന്ന് തീപടര്‍ന്നു; നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ തീപിടിത്തം

Last Updated : Jul 5, 2024, 11:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.