ETV Bharat / state

സൗഹൃദം നടിച്ച് വീട്ടമ്മയെ പീഡിപ്പിച്ചു, 10 ലക്ഷം തട്ടി; 24-കാരൻ അറസ്‌റ്റിൽ - Youth Arrested For Sexual Abuse

തമിഴ്‌നാട് സ്വദേശി സജിൻ ദാസാണ് പിടിയിലായത്. പല തവണ പീഡിപ്പിച്ചുവെന്നും, 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമുള്ള കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്‌റ്റ്.

SEXUAL ABUSE IN PATHANAMTHITTA  TAMILNADU NATIVE YOUTH ARRESTED  YOUTH SEXUALLY ASSAULTED HOUSE WIFE  LATEST NEWS IN MALAYALAM
Accused Sajin Das (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 2:58 PM IST

പത്തനംതിട്ട: വീട്ടമ്മയെ സൗഹൃദം നടിച്ച്‌ പല സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌ത 24-കാരൻ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശി സജിൻ ദാസാണ് പൊലീസിന്‍റെ പിടിയിലായത്. കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്‌റ്റ്.

മേസ്‌തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിയതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻ ദാസ്. സജിൻ ദാസ് യുവതിയെ വേളാങ്കണ്ണി, പഴനി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതി. മാത്രമല്ല പല തവണയായി 10 ലക്ഷത്തോളം രൂപ സജിൻ ആവ്യശ്യപ്പെട്ടെന്നും തിരികെ നൽകാതെ വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നു.

അടുത്ത സുഹൃത്തായ പെണ്‍കുട്ടിയുടെ അർബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പണം നഷ്‌ടപ്പെട്ട് തുടങ്ങിയതോടെ യുവതി വിവരം ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പൊലീസില്‍ പരാതി നല്‍കി.

Also Read: വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധം, ശേഷം പിന്മാറി; യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്

തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.