തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാം. ഈ സാഹചര്യത്തില്‍ മൂന്നിടങ്ങളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം: ശക്തമായ മഴ ലഭിക്കുന്ന സമയത്തുണ്ടാകുന്ന ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. അതുകൊണ്ട് ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഏറെ അപകടകരമാണ്. ശക്തമായ മഴയുള്ളപ്പോള്‍ വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതിരിക്കുക. ഇടിമിന്നല്‍ സമയത്ത് വീട്ടുപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഈ സമയങ്ങളിലെ ഉപകരണങ്ങളുമായുള്ള സാമീപ്യം കുറയ്‌ക്കുക.
Also Read: ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിയോടുകൂടി മഴയെത്തും, ഇന്നും നാളയും മഴ മുന്നറിയിപ്പ്