എസ്എസ്എല്‍സി പരീക്ഷ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും അല്‍പ്പം അങ്കലാപ്പോടെ സമീപിക്കുന്ന പരീക്ഷയാണ് എസ്എസ്എല്‍സി. വിദ്യാര്‍ഥി ജീവിതത്തില്‍ ആദ്യമായി എഴുതാന്‍ പോകുന്ന ഒരു പൊതുപരീക്ഷ എന്നതാണ് എസ്എസ്എല്‍സി പലര്‍ക്കും പേടിസ്വപ്‌നമാകാനുള്ള കാരണം. എന്നാല്‍ മുന്‍ പരമ്പരയില്‍ പറഞ്ഞതുപോലെ ജയിക്കാന്‍ ഏറ്റവും എളുപ്പമുള്ളതും മികച്ച മാര്‍ക്ക് വാങ്ങാന്‍ താരതമ്യേന കുറഞ്ഞ അധ്വാനവും ആവശ്യമുള്ള പരീക്ഷയാണ് എസ്എസ്എല്‍സി.
ഇടിവി ഭാരത് എസ്എസ്എല്‍സി പരീക്ഷാ സീരീസ് രണ്ടാമതായി ചര്‍ച്ച ചെയ്യുന്നത് സോഷ്യല്‍ സയന്‍സ് വിഷയമാണ്.
വിഷയത്തിലേക്ക് കടക്കും മുമ്പ്...
ലോക ചരിത്രത്തെക്കുറിച്ചും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയും വ്യക്തമായ ധാരണ നല്‍കുന്ന വിഷയമാണ് സോഷ്യല്‍ സയന്‍സ്. അതുകൊണ്ടുതന്നെ ഗഹനമായ രീതിയിലാണ് ഈ പാഠങ്ങളൊക്കെയും പഠിക്കേണ്ടത്. ഇത് വരും പരീക്ഷയിലും ഭാവിയിലും ഉപകാരം ചെയ്യും. ചരിത്ര പാഠങ്ങള്‍ ഒരു കഥപോലെ ഓര്‍ത്തിരിക്കുന്നത് പഠനം എളുപ്പമാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവങ്ങളെ അതിന്‍റെ വര്‍ഷങ്ങളോട് ബന്ധിപ്പിച്ച് ആദ്യം നടന്ന സംഭവം എന്ന ക്രമത്തില്‍ പഠിച്ചെടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളും സംഭവങ്ങളും പട്ടികയായി എഴുതി എന്നും കാണുന്ന ഒരിടത്ത് സ്ഥാപിച്ചാല്‍ അവ മനസില്‍ പതിയാന്‍ സാധ്യതയുണ്ട്.
ഉത്തരമെഴുതുമ്പോള്‍...
ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരമെഴുതുന്നു എന്നതിനൊപ്പം പ്രധാനമാണ് ഉത്തരം എങ്ങനെ എഴുതുന്നു എന്നത്. പരാഗ്രാഫ് ഉത്തരങ്ങള്‍ക്ക് കൃത്യമായ അടുക്കും ചിട്ടയും നിര്‍ബന്ധമാണ്. ഉത്തരങ്ങള്‍ കൃത്യമായി പരാഗ്രാഫ് തിരിച്ച് എഴുതാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അഞ്ചോ ആറോ വരികള്‍ക്ക് ശേഷം ഒരു പരാഗ്രാഫ് ആകാം. ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ അനുയോജ്യമായ തലക്കെട്ട് നല്‍കുക. കൃത്യമായ പരാഗ്രാഫുകള്‍ തിരിക്കുക.
പരാഗ്രാഫ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ പ്രധാനമായ വരികളിലോ, വാക്കിലോ, വര്‍ഷങ്ങളിലോ അടിവരിയിടുന്നത് നല്ല ശീലമാണ്. ഉത്തരമെഴുതുന്ന മഷിയുടെ നിറിത്തില്‍ നിന്നും വ്യത്യസ്‌തമായ മഷിയിലാണ് അടിവരയിടുന്നത് എങ്കില്‍ കൂടുതല്‍ തെളിച്ചമുണ്ടാകും. പ്രത്യേകം ശ്രദ്ധിക്കുക, സ്കേല്‍ ഉപയോഗിച്ച് വളരെ വൃത്തിയോടെയായിരിക്കണം അടിവരയിടേണ്ടത്. ഉപന്യാസ ചോദ്യങ്ങളില്‍ ഈ വിദ്യ കൂടുതല്‍ ഉപകാരപ്പെടും.
പരീക്ഷ ഘടന ഇങ്ങനെ:
80 മാര്‍ക്കിന്‍റെ ചോദ്യ പേപ്പറാണ് സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് ഉണ്ടാവുക. 20 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റിന്‍റെ ഭാഗമായും ലഭിക്കും. നൂറില്‍ 30 മാര്‍ക്കാണ് പരീക്ഷ ജയിക്കാന്‍ വേണ്ടത്. രണ്ടര മണിക്കൂറാണ് പരീക്ഷ.
ഗ്രേഡ് ഘടന ഇങ്ങനെ
ഗ്രേഡ് | റേഞ്ച് | ഗ്രേഡ് വാല്യൂ | ഗ്രേഡ് പൊസിഷന്‍ |
A+ | 90 ശതമാനം മുതൽ 100 ശതമാനം വരെ | 9 | Outstanding |
A | 80 ശതമാനം മുതൽ 89 ശതമാനം വരെ | 8 | Excellent |
B+ | 70 ശതമാനം മുതൽ 79 ശതമാനം വരെ | 7 | Very Good |
B | 60 ശതമാനം മുതൽ 69 ശതമാനം വരെ | 6 | Good |
C+ | 50 ശതമാനം മുതൽ 59 ശതമാനം വരെ | 5 | Above Average |
C | 40 ശതമാനം മുതൽ 49 ശതമാനം വരെ | 4 | Average |
D+ | 30 ശതമാനം മുതൽ 39 ശതമാനം വരെ | 3 | Marginal |
D | 20 ശതമാനം മുതൽ 29 ശതമാനം വരെ | 2 | Need Improvement |
E | 20 ശതമാനത്തിന് താഴെ | 1 | Need Improvement |
ചോദ്യ പേപ്പറിലേക്ക്...
ചോദ്യ പേപ്പര്‍ പാര്‍ട്ട് എ,ബി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടാകും. പാര്‍ട്ട് എയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.
ഒരു മാര്‍ക്ക് വീതമുള്ള 5 ചോദ്യങ്ങളാണ് പേപ്പറില്‍ ആദ്യം ഉണ്ടാവുക. പാഠ ഭാഗങ്ങളുടെ വിവിധ കോണുകളില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍. പാഠ ഭാഗങ്ങള്‍ മനസിലാക്കി പഠിച്ചവര്‍ക്ക് ഈ 5 മാര്‍ക്ക് മുഴുവനും നേടാനാകും.
അടുത്തതായി മൂന്ന് മാര്‍ക്കിന്‍റെ ചോദ്യങ്ങളാണ്. വിവിധ വിഷയങ്ങളില്‍ ചെറുകുറിപ്പുകള്‍ തയ്യാറാക്കാനാകും ഈ ചോദ്യങ്ങള്‍. 3 മാര്‍ക്കിന്‍റെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക. പൗരബോധം വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക്, ചരക്ക് സേവന നികുതിയെപ്പറ്റി ലഘു കുറിപ്പ്, ജലഗതാഗതത്തിന്‍റെ മേന്മകള്‍, തുടങ്ങിയ ചോദ്യങ്ങള്‍ 3 മാര്‍ക്കിന്‍റേതായി മുന്‍വര്‍ഷങ്ങളില്‍ ചോദിച്ചതില്‍ ചിലതാണ്.
അടുത്തതായി 4 മാര്‍ക്കിന്‍റെ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ അല്‍പ്പം വിശദമായി വിവരിക്കേണ്ടതുണ്ട്. ചേരുംപടി ചേര്‍ക്കാനുള്ള ചോദ്യങ്ങളും ഈ വിഭാഗത്തിലുണ്ടാകും.
ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയുടെ പ്രാധാന്യം, ഉപഭോക്തൃ തര്‍ക്കത്തില്‍ പരാതി നല്‍കാവുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ ചോദിച്ചു കാണാറുണ്ട്. 4 മാര്‍ക്കിന്‍റെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇവയെല്ലാത്തിനും ഉത്തരമെഴുതുകയും വേണം.
പാര്‍ട്ട് ബിയില്‍ തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. 3 മാര്‍ക്കിന്‍റെ രണ്ട് സെറ്റ് ചോദ്യങ്ങളാണുണ്ടാവുക. ഓരോ സെറ്റിലെയും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാല്‍ മതിയാകും.
പശ്ചിമവാതങ്ങളെപ്പറ്റി കുറിപ്പെഴുതുക, ബഹിരാകാശ രംഗത്ത് സ്വതന്ത്ര ഇന്ത്യ കൈവരിച്ച ഏതെങ്കിലും മൂന്ന് നേട്ടങ്ങള്‍ പട്ടികപ്പെടുത്തുക തുടങ്ങിയ ചോദ്യങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ട്.
ബി പാര്‍ട്ടില്‍ അടുത്തത് നാല് മാര്‍ക്കിന്‍റെ 5 സെറ്റ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ സെറ്റിലെയും ഓരോ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതിയാകും. ഗ്രാഫ് പരിശോധിച്ച് ഉത്തരമെഴുതാനുള്ള ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്.
ചോദ്യപേപ്പറിന്‍റെ അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ 5 മാര്‍ക്കിന്‍റെ ചോദ്യങ്ങളും 6 മാര്‍ക്കിന്‍റെ ചോദ്യങ്ങളും കാണാം. അഞ്ച് മാര്‍ക്കിന്‍റെ ഒരു സെറ്റ് ചോദ്യമാണ് ഉണ്ടാവുക. വസന്ത കാലത്തിന്‍റെയും ഹേമന്ത കാലത്തിന്‍റെയും സവിശേഷതകള്‍ താരതമ്യം ചെയ്യുക, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ രൂപം കൊള്ളുന്ന സാഹചര്യം വിശദമാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ 5 മാര്‍ക്കിന്‍റേതായി ചോദിക്കാറുണ്ട്.
6 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഉപന്യാസ ചോദ്യങ്ങളാണ്. ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണങ്ങള്‍ വിവരിക്കുക, തുടങ്ങിയ ചോദ്യങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ട്.
Also Read: എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയ്‌ക്കൊരുങ്ങാം; ഇടിവി ഭാരത് പരീക്ഷ സീരീസ് - 1