ETV Bharat / state

ഡൽഹിയിലെ കേന്ദ്ര വിരുദ്ധ സമരത്തിന് കേരളത്തിന് തമിഴ്‌നാടിന്‍റെ പിന്തുണ; ഡിഎംകെ നേതാക്കൾ പങ്കെടുക്കും

ഡൽഹിയിലെ കേന്ദ്ര വിരുദ്ധ സമരത്തിന് പിന്തുണയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

kerala protest in delhi  MK Stalin  എം കെ സ്റ്റാലിൻ  കേരള മന്ത്രിമാരുടെ ഡൽഹിയിലെ സമരം  MK Stalin supports kerala protest
MK Stalin said tamilnadu will support kerala protest in delhi
author img

By ETV Bharat Kerala Team

Published : Feb 6, 2024, 2:45 PM IST

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫെബ്രുവരി 8ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹി ജന്ദർമന്തിറിൽ നടത്തുന്ന സമരത്തിന് (kerala cabinets delhi protest) പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (Tamilnadu CM MK Stalin) കത്തയച്ചു. ഡിഎംകെ പ്രതിനിധികൾ സമരത്തിൽ പങ്കെടുക്കുമെന്ന് കത്തിൽ സ്റ്റാലിൻ ഉറപ്പ് നൽകി. ഡിഎംകെയെ പ്രതിനിധീകരിച്ച് ആരായിരിക്കും ഡൽഹിയിലെത്തുകയെന്ന് സൂചനയില്ലെങ്കിലും പാർലമെന്‍റ് സമ്മേളിക്കുന്ന ദിവസമായതിനാൽ ലോകസഭയിലെ മുതിർന്ന നേതാക്കൾ ഡിഎംകെയെ പ്രതിനിധീകരിച്ച് എത്തുമെന്നാണ് സൂചന.

kerala protest in delhi  MK Stalin  എം കെ സ്റ്റാലിൻ  കേരള മന്ത്രിമാരുടെ ഡൽഹിയിലെ സമരം  MK Stalin supports kerala protest
എം കെ സ്റ്റാലിന്‍റെ കത്ത്

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് സ്റ്റാലിൻ ഉറപ്പ് കൊടുത്തിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ തമിഴ്‌നാടും കേരളവും കിഴക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒപ്പം നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും ഇന്ന് സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തിനായി ഒരുമിച്ച് നിൽക്കുന്നു.

സഹകരണ ഫെഡറലിസം സ്ഥാപിച്ച് സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം സ്ഥാപിച്ചെടുത്ത് വിജയിക്കുന്നത് വരെ ഈ പ്രതിഷേധങ്ങൾ അവസാനിക്കില്ല. സംസ്ഥാന സ്വയം ഭരണം എന്ന മുദ്രാവാക്യത്തിന്‍റെ തീജ്വാലകൾ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ഭരണഘടനയുടെ 293-ാം അനുച്ഛേദം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കടമെടുപ്പ് അവകാശത്തെ പോലും കേന്ദ്രം തടസപ്പെടുത്തുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക ഫെഡറലിസത്തിന്‍റെ മൗലിക തത്വങ്ങൾ പോലും ഇന്ന് കടുത്ത ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തി പിടിക്കുമെന്നും അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി. ഡൽഹിയിലെ കേന്ദ്ര വിരുദ്ധ സമരത്തിന് പിന്തുണ തേടി സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്ത് വ്യവസായ മന്ത്രി പി രാജീവ്‌ സ്റ്റാലിന് കൈമാറുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.