ETV Bharat / state

കള്ളനും പൊലീസും വക്കീലും ഒരേ ബസില്‍; മോഷണം നടത്തിയ നാടോടി സ്‌ത്രീയെ കൈയ്യോടെ പിടികൂടി - THEFT FROM KSRTC BUS

എഫ്ഐആര്‍ ഇടാൻ നേരം പേരു വിവരങ്ങള്‍ മറച്ച് വച്ച് യുവതി പൊലീസിനെ വട്ടം ചുറ്റിച്ചു. ശരിയായ പേരുവിവരങ്ങൾ ലഭിച്ചത് പൊലീസ് ഡാറ്റാബേസിൽ നിന്ന്.

AROOR POLICE  MIGRANT THEFT KSRTC  നോടോടി സ്‌ത്രീ മോഷണം  കെഎസ്‌ആർടിസി ബസില്‍ കവര്‍ച്ച
സ്നേഹപ്രിയ (33) (Etv Bharat)
author img

By

Published : Nov 29, 2024, 11:10 AM IST

ആലപ്പുഴ: പൊലീസും വക്കീലും ഒരേ ബസില്‍, പിന്നെ ബസില്‍ മോഷണം നടന്നാല്‍ പറയേണ്ടതുണ്ടോ... കെഎസ്‌ആർടിസി ബസില്‍ കവര്‍ച്ച നടത്തിയ നടോടി സ്‌ത്രീയെ പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. അഭിഭാഷകയുടെ ബാഗില്‍ നിന്ന് പണവും സ്വര്‍ണവും കട്ടെടുത്ത നാടോടി സ്‌ത്രീയെ അതേ ബസിലുണ്ടായിരുന്ന അരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സബിത കൈയ്യോടെ പിടികൂടുകയായിരുന്നു.

പിടിക്കപ്പെട്ടപ്പോള്‍ ഇറങ്ങിയോടിയ സ്‌ത്രീയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട് അണ്ണാനഗർ, എംജിആർ കോളനിയിൽ സ്നേഹപ്രിയ(33)യെയാണ് അരൂർ പൊലീസ് പിടി കൂടിയത്. സ്വർണ്ണം മാറ്റി വാങ്ങുന്നതിനായി ചമ്മനാട് ബസ് സ്‌റ്റോപ്പിൽ നിന്ന് എറണാകുളത്തേക്ക് പോകാനായി കെഎസ്ആർടിസി ബസിൽ കയറിയ യുവതി ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും വളയും കവർന്നതായി മനസിലായത്.

ഈ സമയം അരൂർ പൊലീസ് സ്‌റ്റേഷനിലെ എഎസ് സബിത സ്‌റ്റേഷനിലേക്ക് വരുന്നതിനായി ബസിൻ്റെ പിൻഭാഗത്ത് ഉണ്ടായിരുന്നു. ഇവർ നോട്ട് ചുരുട്ടിമാറ്റുന്നത് ശ്രദ്ധയിൽ പ്പെട്ട സബിത ഉടനെ അവരെ പിടികൂടുകയായിരുന്നു. വിവരം മനസിലാക്കിയ യുവതി വളയും പണവും ബസിന്‍റെ പ്ലാറ്റ്ഫോമിലേക്ക് ഇട്ടുകളഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ അരൂർ സ്‌റ്റേഷനിൽ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അതേ ബസില്‍ തന്നെ യുവതിയെ സ്‌റ്റേഷനിൽ എത്തിച്ചു. എല്ലാം കഴിഞ്ഞ് എഫ്ഐആര്‍ ഇടാൻ നേരം പേര് വിവരങ്ങള്‍ മറച്ച് വച്ച് യുവതി പൊലീസിനെ വട്ടം ചുറ്റിച്ചു. വിവധ പേരുകൾ പറഞ്ഞ് ഇവർ സഹകരിക്കാതെയായപ്പോള്‍ പൊലീസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നത്തിയ തെരച്ചിലിലൂടെ സ്‌ത്രീയുടെ മുഴുവൻ വിവരങ്ങളും ലഭിച്ചു.

തിരക്കുള്ള ക്ഷേത്രം, പള്ളി, ബസ് എന്നിവിടങ്ങളിലാണ് ഇവർ മോഷണം നടത്തുന്നത്. പാലാ, കണ്ണമാലി സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മോഷണത്തിനായി കേരളത്തിൽ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പൊലീസ് അറിയിച്ചു.

Read More: കുട്ടമ്പുഴ വനത്തില്‍ അകപ്പെട്ട സ്‌ത്രീകളെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.