ETV Bharat / state

ഒളിമങ്ങാത്ത പോരാട്ടവീര്യം മറക്കാനാവാത്ത കൊടും ക്രൂരതയും: ടി പിയുടെ ഓര്‍മ്മകള്‍ക്ക് പതിമൂന്നാണ്ട് - T P Chandrasekharan memory Day

രാഷ്ട്രീയപ്പകയില്‍ ടി പി ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ശ്രമിച്ച കൊടും ക്രൂരതയ്ക്ക് ഇന്ന് പതിമൂന്നാണ്ട്.ഒളിമങ്ങാത്ത ടി പി ഓര്‍മ്മകളില്‍ ജനവിധി കാത്ത് വടകര

TP MEMORY  KK REMA  CPM  RMP
13th T P Chandrasekharan memory Day (Etv Bharat)
author img

By ETV Bharat Kerala Team

Published : May 4, 2024, 12:51 PM IST

കോഴിക്കോട് : ഓർമ്മകൾക്ക് വയസ് കൂടുന്തോറും ജനമനസ്സുകളില്‍ കരുത്തേറുകയാണ് ടി പി ചന്ദ്രശേഖരന്. ആ ഓർമ്മകൾക്ക് ഇന്ന് പതിമൂന്ന്. വിചാരണ കോടതിയിൽ നിന്ന് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ പ്രതികൾക്ക് മുകളിൽ കൂടുതൽ കുരുക്ക് വീണ സമയത്താണ് ഈ ഓർമ ദിനം. ഇനി സുപ്രീംകോടതിയിൽ എത്തുമ്പോൾ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കെ കെ രമയും കൂട്ടരും ടി പി എന്ന കരുത്തിന് ബലമേറുകയാണ്.

രാഷ്ട്രീയ വിരോധവും ഒടുങ്ങാത്ത പകയും ഒരുമിച്ച ടിപി വധത്തോളം കേരളത്തെ പിടിച്ച് കുലുക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നുതന്നെ പറയാം. ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു രാഷ്ട്രീയ രംഗത്തെ കഴിഞ്ഞകാല കാഴ്‌ചകൾ. വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉൾപ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതൽ ചർച്ചയാക്കിയത്.

കോടതി വിധി വന്നതാകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടിക പുറത്തിറക്കിയ അതേ ദിവസം തന്നെയും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ടിപി കേസ് വീണ്ടും ചർച്ചയായി. ആർഎംപിയുടെ രൂപീകരണ ശേഷം കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ വടകരയിൽ സിപിഎം നിയോഗിച്ച കെ കെ ശൈലജയ്ക്ക് ആദ്യം നേരിടേണ്ടി വന്നതും ടിപിയുടെ രാഷ്ട്രീയമുയർത്തിയ വെല്ലുവിളി തന്നെ. വടകരയിലെ യഥാർഥ ടീച്ചറമ്മ ആരെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ചോദ്യം ടിപിയെ കൂടുതല്‍ ചര്‍ച്ചയാക്കി.

വിചാരണ കോടതി വിട്ടയച്ച ജ്യോതി ബാബുവിനെയും കൃഷ്‌ണനെയും കുറ്റക്കാരൻ എന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷ വിധിച്ചത് ടിപി വധ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

Also Read: 'ടിപിയുടെ അമ്മ മരിച്ചത് ഹൃദയം പൊട്ടി'; പ്രതികൾക്ക് വധശിക്ഷയിര്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ കെ രമ

2014ൽ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ വിചാരണ കോടതി വിധിയെങ്കിൽ ഹൈക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്‌സഭ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനുമായിട്ടില്ല. അരുവിക്കര നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2019 ലോക് സഭാ തെരഞ്ഞെടുപ്പിലും ഒക്കെ ടി പി വധം കേരളം ചര്‍ച്ച ചെയ്തിരുന്നു. 12 വര്‍ഷത്തിനിപ്പുറവും ഒളിമങ്ങാതെ ടിപി ചന്ദ്രശേഖരന്‍റെ ഓര്‍മ്മകളും ആ പോരാട്ട വീര്യവും മലയാളികളുടെ മനസ്സിലെത്തുന്നുവെന്നത് ആര്‍ക്കും തമസ്കരിക്കാനാവാത്ത സത്യമാണ്. കേരളം കാത്തിരിക്കുന്ന ഫലത്തിൽ വടകര ഈ തവണയും മുന്നിലുണ്ടാവും. വടകര നിയമസഭ മണ്ഡലം ജയിച്ച കെകെ രമക്ക് മുകളിൽ ശൈലജ ടീച്ചർ എന്തെങ്കിലും നേടിയോ എന്നറിയാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.