ETV Bharat / state

ഏകീകൃത കുർബാന തർക്കത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂപതകൾ; 89 വൈദികരുടെ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി - Syro Malabar Sabha Issue - SYRO MALABAR SABHA ISSUE

ഏകീകൃത കുർബാന തർക്കത്തിൽ സിറോ മലബാർ സഭാ നേതൃത്വത്തിനെതിരെ വിമർശനവുവുമായി വൈദികരും രംഗത്ത്. ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികൾ ഒപ്പുവെച്ച പ്രസ്‌താവന പുറത്തിറക്കി.

PROTEST LETTER RELEASED  കുർബാന തർക്കം  ഏകീകൃത കുർബാന തർക്കം  എറണാകുളം
SYRO MALABAR SABHA ISSUE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 2:15 PM IST

എറണാകുളം: ഏകീകൃത കുർബാന തർക്കത്തിൽ സിറോ മലബാർ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുവുമായി ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും രംഗത്ത്. ഏകീകൃത കുർബാനയെ എതിർക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് അന്ത്യശാസനം നൽകിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനും എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്‌ക്കോ പുത്തൂരിനുമെതിരെയാണ് ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികൾ ഒപ്പുവെച്ച പ്രസ്‌താവന പുറത്തിറക്കിയത്.

സീറോ മലബാർ സഭ മെത്രാപ്പോലീത്തൻ സഭയായിരുന്ന കാലത്ത് റോമിൽ നിന്ന് നേരിട്ട് മെത്രാന്മാരെ നിയമിക്കുകയും ആരാധനക്രമം വേണ്ടത്ര പഠനങ്ങളോടുകൂടെ നടപ്പിലാക്കുകയും ചെയ്‌തിരുന്നപ്പോൾ സഭ സമാധാനപരമായി ശാന്തതയോടെ ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു. എന്നാൽ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയും മേജർ ആർച്ച് ബിഷപ്പിനെ സീറോ മലബാർ സഭയിലെ മെത്രാന്മാർ തെരഞ്ഞെടുത്ത് റോമിൽ നിന്ന് അംഗീകാരം നേടുന്ന രീതിയിൽ സ്വയാധികാര സഭയായി തീർന്നതിനുശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ ചൂണ്ടിക്കാണിക്കുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തോട് കൂടിയ എറണാകുളത്തിന്‍റെ മഹത്തായ പാരമ്പര്യം നിലനിർത്താൻ വേണ്ടി നിലകൊണ്ട് വിശുദ്ധിയും ജ്ഞാനവും വിവേകവുമുള്ള മെത്രാന്മാർ ഉണ്ടായിരുന്നപ്പോൾ അവരുടെ സമയോചിതമായ നിലപാടുകൾ 1999 ൽ ഉടലെടുക്കാമായിരുന്ന പ്രശ്‌നങ്ങളെ ശാന്തമാക്കി.

എന്നാൽ അധികാരത്തിൻ്റെ അപ്പക്കഷ്‌ണങ്ങൾക്ക് വേണ്ടി തങ്ങളുടെ ഏത് ബോധ്യങ്ങളെയും മാറ്റിപ്പറയാനും ചങ്ങനാശ്ശേരി ലോബികളുടെ വെറും പാവകളായി അവരുടെ ഒത്താശയോടു കൂടെ തെരഞ്ഞെടുത്ത മെത്രാന്മാർ അവർക്കുവേണ്ടി നിലകൊള്ളാൻ തുടങ്ങിയത് മുതൽ സഭ ജീർണിക്കാൻ തുടങ്ങി. വൈദികരോടും വിശ്വാസികളോടും സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നട്ടെല്ലിന് ഉറപ്പില്ലാത്ത സീറോ മലബാർ സഭയിലെ ഇന്നത്തെ മെത്രാന്മാരുടെ സാന്നിധ്യം സഭയെ തളർത്തിയെന്ന അതിരൂക്ഷവിമർശനവും വൈദികർ ഉന്നയിക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ സർക്കുലർ ഇറക്കി ആറര ലക്ഷം വരുന്ന വിശ്വാസികളെയും 400 ലധികം വരുന്ന വൈദികരെയും വിശുദ്ധ കുർബാനയിലെ വളരെ അപ്രസക്തമായ ഒരു അനുഷ്‌ഠാനത്തിന്‍റെ പേരിൽ പൗരസ്ത്യ സഭ നിയമസംഹിതയിൽ ഇല്ലാത്ത സ്വാഭാവിക മഹറോൻ ശിക്ഷയും ശീശ്‌മയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയവും നിന്ദ്യവും പൈശാചികവും ആണ്. ഇരിങ്ങാലക്കുട രൂപതയിലെ വൈദിക സമൂഹം ഈ നടപടിയെ വളരെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായും കുറിപ്പിലുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും വിശ്വാസികളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ വ്യക്തമാണ്. അതേസമയം സിറോ മലബാർ സഭയുടെ സർക്കുലർ പ്രകാരം അടുത്ത മാസം മൂന്നാം തീയതി മുതൽ ഏകീകൃത കുർബാനയർപ്പിക്കാൻ തയ്യാറാകാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ സഭയ്ക്ക് പുറത്താണെന്ന അന്ത്യശാസനമാണ് നൽകിയത്. എന്നാൽ വൈദികരും, വിശ്വാസികളും ഈ അന്ത്യശാസനം തള്ളിയിരുന്നു.

ALSO READ: കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതം ചെയ്‌ത് സീറോ മലബാർ സഭ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.