തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന സ്വപ്‌ന സുരേഷ് മാധ്യമരംഗത്തേക്ക്. സംഘപരിവാർ ആഭിമുഖ്യമുള്ള ഓൺലൈൻ ചാനലിന്‍റെ എക്‌സിക്യുട്ടീവ് ബിസിനസ് അഡ്‌മിനിസ്ട്രേറ്ററാകുമെന്നാണ് സ്വപ്‌ന തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പ്രഖ്യാപിച്ചത്. മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സ്വപ്‍ന കുറിച്ചു.
വിശ്വസ്‌തയും സത്യസന്ധയുമായ പത്രപ്രവർത്തകയാകുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും ധാർമ്മികതയോടും മൂല്യങ്ങളോടും ആത്മാർത്ഥതയോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് വാക്ക് തരുന്നുവെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്‌തിരുന്നത്. പിന്നാലെ കേസിൽ 6 കോടി രൂപ പിഴയും ചുമത്തിയിരുന്നു. അടുത്തിടെ സ്പ്രിംക്ലർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും സ്വപ്‌ന സുരേഷ് ഹർജി നൽകിയിരുന്നു.
Also Read :
- പിപി ദിവ്യ നൽകിയ നിർമ്മാണ കരാറുകളിൽ ദുരൂഹത; കോടികളുടെ ഉപകരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനിയ്‌ക്ക്
- നിവേദനം നൽകാൻ എത്തിയവരെ അപമാനിച്ചു, എംപിയുടെ പ്രവൃത്തി മാനക്കേടുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ബിജെപി പ്രാദേശിക നേതാവ്
- സ്ഥാപന ഉടമയുടെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം ക്യൂ ആർ കോഡ് സ്ഥാപിച്ചു; ജീവനക്കാരൻ തട്ടിയെടുത്തത് 14 ലക്ഷത്തോളം രൂപ