കോട്ടയം: കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയം ജില്ലയിലെത്തി സുരേഷ് ഗോപി. ജില്ലയിലെത്തിയ തൃശൂര്‍ എംപി കൂടിയായ കേന്ദ്രമന്ത്രി താഴത്തങ്ങാടിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സന്ദർശനം നടത്തി. സുരേഷ് ഗോപിയുടെ കൂടി സഹകരണത്തോടെ നിർമ്മിച്ച ഹനുമാൻ വാഹന സമർപ്പണ ചടങ്ങിനാണ് അദ്ദേഹം എത്തിയത്.
രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ALSO READ: ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി; അസ്ഥിത്തറയില്‍ പുഷ്പാർച്ചന നടത്തി