ETV Bharat / state

ഡോ. വന്ദന ദാസിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി; അസ്ഥിത്തറയില്‍ പുഷ്‌പാർച്ചന നടത്തി - Suresh Gopi Visits Vandhanas Home

കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിൻ്റെ വീട്ടില്‍ ഇന്ന് (ജൂലൈ 14) രാവിലെ സുരേഷ് ഗോപി എത്തി. കേന്ദ്ര സഹമന്ത്രിയായതിന് ശേഷം ആദ്യമായാണ് സുരോഷ്‌ ഗോപി വന്ദനയുടെ വീട് സന്ദര്‍ശിക്കുന്നത്. മാതാപിതാക്കളെ ആശ്വസിപ്പിച്ച് മടങ്ങി.

author img

By ETV Bharat Kerala Team

Published : Jul 14, 2024, 1:34 PM IST

SURESH GOPI  VISITED VANDHANA DAS HOME  വന്ദന ദാസ് മരണം  സുരേഷ് ഗോപി
Suresh Gopi Visits Dr Vandhana Das Home (ETV Bharat)
വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി (ETV Bharat)

കോട്ടയം : കൊട്ടാരക്കരയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ വീട്ടിൽ വീണ്ടുമെത്തി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്ത് എത്തിയ സുരേഷ് ഗോപി ഇന്ന് രാവിലെ എട്ട് മണിക്കാണ് മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ അസ്ഥിത്തറയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാതാപിതാക്കളായ മോഹൻ ദാസ്, വസന്ത കുമാരി എന്നിവരെ കണ്ടു.

വന്ദനയുടെ മരണശേഷം ഒരു തവണ സുരേഷ് ഗോപി മുട്ടുചിറയിലെ വീട്ടിലെത്തിയിരുന്നു. വന്ദനയുടെ പേരിൽ തൃക്കുന്നപുഴയിൽ ആരംഭിക്കുന്ന ക്ലിനിക്കിൻ്റെ രേഖാചിത്രം മോഹൻ ദാസ് സുരേഷ് ഗോപിയെ കാണിച്ചു. വന്ദനയുടെ മുറിയിലും ചിത്രങ്ങൾക്കു മുൻപിലും അൽപസമയം മന്ത്രി ചെലവഴിച്ചു. പിന്നീട് മാതാപിതാക്കളെ ആശ്വസിപ്പിച്ച് യാത്ര പറഞ്ഞ് മടങ്ങി.

Also Read: നികുതി വെട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സുരേഷ്‌ ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.