ETV Bharat / state

ക്യാൻവാസില്‍ വിരിഞ്ഞ ഭാസ്‌കരൻ മാസ്റ്ററുടെ ഗാനങ്ങള്‍ ; വേറിട്ട കലാസൃഷ്‌ടിയുമായി സുരേന്ദ്രൻ കൂക്കാനം - ഭാസ്‌കരൻ മാസ്റ്റര്‍ ജന്മവാര്‍ഷികം

നൂറാം ജന്മവാര്‍ഷികത്തിന്‍റെ വേളയില്‍ മലയാളികളുടെ പ്രിയ എഴുത്തുകാരന്‍റെ ഗാനങ്ങള്‍ ക്യാൻവാസിലേക്ക് പകര്‍ത്തി ചിത്രകാരൻ സുരേന്ദ്രൻ കൂക്കാനം.

Surendran Kookkanam  P Bhaskaran Master Songs Drawing  സുരേന്ദ്രൻ കൂക്കാനം  ഭാസ്‌കരൻ മാസ്റ്റര്‍ ജന്മവാര്‍ഷികം  P Bhaskaran Songs Drawing
Artist Surendran Kookkanam
author img

By ETV Bharat Kerala Team

Published : Feb 6, 2024, 9:03 PM IST

ക്യാൻവാസില്‍ വിരിഞ്ഞ ഭാസ്‌കരൻ മാസ്റ്ററുടെ ഗാനങ്ങള്‍

കണ്ണൂർ : പ്രണയവും പ്രത്യയശാസ്ത്രവും കവിത പോലെഴുതിയ ഗാനരചയിതാവാണ് പി ഭാസ്‌കരൻ മാസ്റ്റർ. പി ഭാസ്‌കരന്‍റെ വരികൾക്ക് അത്രമേൽ ആരാധകരുണ്ട് കേരളത്തിൽ. എന്നാൽ അദ്ദേഹത്തിന് തക്കതായ അംഗീകാരങ്ങൾ കിട്ടിയോ എന്നതിൽ ആരാധകർക്ക് സംശയമുണ്ട്.

അവിടെയാണ് തങ്ങളുടെ പ്രിയ കവിയെയും ഗാനങ്ങളെയും പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ശില്‍പിയും ചിത്രകാരനും ആയ സുരേന്ദ്രൻ കൂക്കാനവും ഒരു കൂട്ടം ആരാധകരും ഭാസ്‌കരൻ മാസ്റ്റർക്ക് വേറിട്ട ജന്മദിന സമ്മാനം നേരുന്നത്. ഭാസ്‌കരൻ മാഷുടെ 100 ഗാനങ്ങള്‍ക്കാണ് സുരേന്ദ്രന്‍ കൂക്കാനം ചിത്രാവിഷ്‌കാരം ഒരുക്കിയത്.

അപാര സുന്ദര നീലാകാശം എന്ന പേരിൽ ആണ് പേന കൊണ്ട് 100 ചിത്രങ്ങൾ ഒരുക്കിയത്. ഭാസ്‌കരന്‍ മാസ്റ്ററുടെ കാവ്യ വർണനകൾക്ക് തന്‍റെ മനസിലെ രൂപങ്ങളാണ് സുരേന്ദ്രൻ വരച്ച് ചേർക്കുന്നത്. ഓരോ ഗാനവും മനസിൽ പാടി ചിത്രത്തിന്‍റെ ഓരോ ഭാഗവും കാവ്യാത്മകമാക്കുന്നു.

ചെറുകഥാകൃത്ത് വി ആർ സുധീഷ് ആണ് ഭാസ്‌കരൻ മാസ്റ്ററുടെ ഗാന സങ്കല്‍പങ്ങളുടെ ചിത്രരചനയ്‌ക്ക് പ്രേരണയായത്. ചിത്രങ്ങൾക്ക് ആധാരമാകേണ്ടുന്ന 100 പാട്ടുകൾ അയച്ച് നൽകിയത് വി ആർ സുധീഷായിരുന്നു. ഭാസ്‌കരൻ മാസ്റ്ററുടെ ഗാനങ്ങളിൽ പ്രണയവും ജീവിതവും ബന്ധപ്പെടുത്തിയ കവിതകളാണ് ക്യാൻവാസിൽ ഒരുക്കിയതിൽ കൂടുതലും. ഭാസ്‌കരൻ മാസ്റ്ററുടെ 100-ാം ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വടകരയിലും കൊച്ചിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കലകളിൽ എന്നും വേറിട്ട വഴി തേടുന്ന കലാകാരനാണ് കണ്ണൂർ കൂക്കാനം സ്വദേശി സുരേന്ദ്രൻ. നേരത്തെ, ഗായകന്‍ യേശുദാസിന്‍റെ 100 ചിത്രങ്ങള്‍ വരച്ച് ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. കൊച്ചി, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രങ്ങൾ പ്രദർശനത്തിനുവച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.