ETV Bharat / state

ഓണവിപണി പൊടിപൊടിച്ച് സപ്ലൈകോ; വിറ്റുവരവ് 123.56 കോടി - Supplyco Onam Market Sale - SUPPLYCO ONAM MARKET SALE

ഓണക്കാല വിപണിയിൽ വൻ നേട്ടവുമായി സപ്ലൈകോ. 123.56 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവിന് പുറമെയാണിത്.

SUPPLYCO ONAM FAIR  HUGE RECORD IN SUPPLYCO SALE KERALA  സപ്ലൈകോ ഓണക്കാല വിപണി  SUPPLYCO SALE IN KERALA
SUPPLYCO (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 5:30 PM IST

എറണാകുളം: ഓണം വിപണിയിൽ മികച്ച വരുമാനം കൊയ്‌ത് സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ വിൽപനശാലകളിൽ നടന്നത് 123.56 കോടി രൂപയുടെ വിൽപന. സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 14 വരെയുളള ദിവസങ്ങളിൽ സപ്ലൈകോ വിൽപന ശാലകൾ വഴിയാണ് 123.56 കോടി രൂപയുടെ വിറ്റുവരവ് നേടിയത്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിൽപനയിലൂടെയാണ് നേടിയത്. സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ 56.73 കോടി രൂപയും ലഭിച്ചു.

സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയുള്ള കണക്കാണിത്. സെപ്റ്റംബർ മാസത്തിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വിൽപനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോ വിൽപനശാലകളിൽ എത്തിയത്.

സപ്ലൈകോ 14 ജില്ല ഫെയറുകളിൽ മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്‌സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റുവരവുണ്ടായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്‌സിഡി ഇനത്തിൽ 39.12 ലക്ഷം രൂപയുടെയും സബ്‌സിഡിയിതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറിൽ ഉണ്ടായത്.

അതേസമയം തൃശൂർ ( 42.29 ലക്ഷം രൂപ) കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം രൂപ) ജില്ല ഫെയറുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് ജില്ലാ ഫെയറിൽ 34.10 ലക്ഷം രൂപയുടെയും കോഴിക്കോട് ജില്ലാ ഫെയറിൽ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.

ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 6 മുതൽ 14 വരെ, ദിവസവും രണ്ട് മണിക്കൂർ വീതം സപ്ലൈകോ നൽകിയ ഡീപ് ഡിസ്‌കൗണ്ട് സെയിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിയിട്ടുണ്ടന്ന് സപ്ലൈകോ അറിയിച്ചു.

Also Read: ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം; നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.