ETV Bharat / state

'സിപിഎമ്മിന് ബോംബ് ചിഹ്നമാക്കാം': കണ്ണൂരിലെ സ്‌ഫോടന പരമ്പരകള്‍ എണ്ണിപ്പറഞ്ഞ് സണ്ണി ജോസഫ്‌ - SUNNY JOSEPH ON KANNUR BOMB BLASTS

നിയമസഭയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സണ്ണി ജോസഫ്‌ എംഎല്‍എ. സിപിഎമ്മിന് ചിഹ്നം നഷ്‌ടപ്പെട്ടാല്‍ ബോംബ് ചിഹ്നമാക്കാമെന്നും പരിഹാസം. ബോംബുകള്‍ നിര്‍മിക്കുന്നത് സിപിഎമ്മിന്‍റെ നേതൃത്വത്തിലാണെന്നും കുറ്റപ്പെടുത്തല്‍. ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യം.

SUNNY JOSEPH AGAINST CPM  കണ്ണൂർ ബോംബ് സ്ഫോടനം  BOMB BLAST IN KANNUR  സിപിഎമ്മിന് ബോംബ് ചിഹ്നമാക്കാം
Sunny Joseph MLA (Sabha TV)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 8:26 PM IST

തിരുവനന്തപുരം: കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ബോംബ് സ്‌ഫോടനങ്ങളുടെ കഥ ഒരു സ്‌ഫോടന പരമ്പര പോലെയാണെന്ന് ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്ക് അത്രവേഗം മനസിലാകണമെന്നില്ല. എന്നാല്‍ ജില്ലയ്ക്കുള്ളിലുള്ളവര്‍ക്കറിയാം ഇതൊരു തുടര്‍ സ്‌ഫോടന പരമ്പരയാണെന്ന്. എവിടെയും ആരുടെയും ജീവന്‍ എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്ന പ്രഹരശേഷിയുള്ള ബോംബ് എവിടെയൊക്കെ ഒളിഞ്ഞു കിടക്കുന്നു എന്നാര്‍ക്കുമറിയില്ല.

കഴിഞ്ഞ ദിവസം തലശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ ബോംബ് പാത്രമെന്ന് കരുതി തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കണ്ണൂരിലെ സ്‌ഫോടന പരമ്പരകളുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലേക്കും അതിന് സിപിഎമ്മിന്‍റെ ഒത്താശയിലേക്കും വെളിച്ചം വീശുന്നതായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് സണ്ണി ജോസഫ് തുടങ്ങിയത്. തലശേരിയിലെ സംഭവം ഒറ്റപ്പെട്ടതല്ല. അവിടെ പറമ്പില്‍ ബോംബ് കൊണ്ടുവച്ചതാണ്. അതിന് ശേഷം പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇതവിടെ കൊണ്ടുവച്ച ആളുകള്‍ പറമ്പ് വളഞ്ഞ് കൂടുതല്‍ ബോംബുകളുണ്ടെങ്കില്‍ അതെല്ലാം അവിടെ നിന്ന് മാറ്റി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പൊലീസ് അവിടെയത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ചാവശേരിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന അസം സ്വദേശികളായ 45 വയസുകാരനും 20 വയസുകാരനായ മകനും ആക്രി പെറുക്കുന്നതിനിടെ ഒരു പാത്രം കിട്ടിയിരുന്നു. തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരു സഹോദരന്‍ ഈ രണ്ടു പേരുടെയും മൃത ശരീരവുമായാണ് അസമിലേക്ക് പോയത്.

തില്ലങ്കേരിയില്‍ ഓമന എന്ന തൊഴിലുറപ്പ് തൊഴിലാളി ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനത്തിന് ഇരയായിരുന്നു. തൂമ്പ എന്തോ സാധനത്തില്‍ തട്ടി സ്‌ഫോടനമുണ്ടായി. ദിവസങ്ങളോളം അവര്‍ ഇരിട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവര്‍ക്ക് പിന്നീട് തൊഴിലുറപ്പ് തൊഴിലിന് പോകാന്‍ കഴിയാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ്.

പാനൂരില്‍ തന്നെ അമാവാസി എന്ന ഒരു കുട്ടിക്ക് കളിക്കുന്നതിനിടെ ഒരു പാത്രം കിട്ടിയിരുന്നു. അത് തുറക്കാനായി കുട്ടി തന്‍റെ അമ്മയ്‌ക്ക് കൊടുക്കുകയും അമ്മ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കുട്ടി തന്നെ കുത്തിപ്പൊട്ടിക്കുകയുമായിരുന്നു. കുത്തിപ്പൊട്ടിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി കണ്ണും കൈയ്യും നഷ്‌ടപ്പെട്ടു. പിന്നീട് നാട്ടുകാര്‍ പിരിവെടുത്താണ് ആ കുട്ടിയെ ചികിത്സിച്ചത്. അമാവാസിയെ പിന്നീട് കവയിത്രി സുഗതകുമാരി പൂര്‍ണ ചന്ദ്രന്‍ എന്ന് പേരിട്ടു വിളിച്ചു.

പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ഒരു സ്‌കൂള്‍ അധ്യാപകന്‍ സ്‌കൂളിന്‍റെ സ്റ്റാഫ് റൂമില്‍ അദ്ദേഹത്തിന്‍റെ ബാഗ് കൊണ്ടുപോയി വച്ചു. ബാഗ് ആരോ തട്ടി താഴെ ഇട്ടു. ബാഗ് താഴെ വീണതോടെ ബോംബ് പൊട്ടി. ചാവശേരിയില്‍ ശ്രീധരന്‍ എന്നയാള്‍ തന്‍റെ വീടിനടുത്ത് ബോംബ് പൊട്ടുന്ന ശബ്‌ദം കേട്ട് എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ അങ്ങോട്ടോടിച്ചെന്നപ്പോള്‍ വീണ്ടും ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്‍റെ കാല്‍ നഷ്‌ടപ്പെട്ടു.

പെരിങ്ങത്തൂര്‍ പാലത്തിനടിയില്‍ ബോംബ് സൂക്ഷിച്ചിരുന്നു. അത് ബോംബാണെന്നറിയാതെ ഒരു ഇതര സംസ്ഥാനത്തെ കുട്ടിയെടുത്തു കളിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്ക് പറ്റി. ഇരിട്ടിയില്‍ പട്ടാളക്കാരനായി നിയമനം ലഭിച്ച് പോകാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി വീട്ടുപറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് എടുത്ത് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു ബിജെപി പ്രവര്‍ത്തകന് കണ്ണും കാലും പട്ടാളത്തിലെ ജോലിയും നഷ്‌ടപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകുന്നതിനിടയിലാണ് പാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫെരിന്‍ എന്ന യുവാവ് ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനത്തില്‍ മരിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഡിവൈഎഫ്‌ഐയെ തള്ളിപ്പറഞ്ഞു. പരിക്ക് പറ്റിയ ആളെ ആദ്യം കോഴിക്കോട്ടെ ആശുപത്രിയിലും പിന്നീട് തലശേരി സഹകരണ ആശുപത്രിയിലുമെത്തിച്ച് രഹസ്യമായി ചികിത്സിക്കുകയാണ്. അവരെ മാധ്യമങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ കാണാന്‍ കഴിയുന്നില്ല. സിപിഎം നേതാക്കള്‍ തെളിവ് നശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചികിത്സ പോലും ക്രമീകരിക്കുന്നത്.

2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ സിപിഎം പ്രവര്‍ത്തകരായ ഷൈജുവും സുമേഷും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരാണ്. അന്ന് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സിപിഎം നിഷേധിച്ചു. ഇപ്പോള്‍ ഷൈജുവിനെയും സുമേഷിനെയും രക്തസാക്ഷികളായി പാര്‍ട്ടി പ്രഖ്യാപിക്കുകയും അവര്‍ക്ക് സ്‌മാരകം നിര്‍മിച്ച് ഉദ്ഘാടകനായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍റെ പേര് വച്ച് നോട്ടിസ് അടിക്കുകയും ചെയ്‌തു.

വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാറി നിന്നെങ്കിലും പകരം ജില്ല സെക്രട്ടറി എംവി ജയരാജന്‍ പോയി സ്‌മാരകം ഉദ്ഘാടനം ചെയ്‌തു. ഇരിക്കൂറിലെ കുടിയാന്‍മലയില്‍ സിപിഎം ജില്ല സെക്രട്ടേറിയറ്റ് മെമ്പര്‍ കെഎന്‍ ജോസഫ് സ്വന്തം വീട്ടില്‍ വച്ച് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി മരിച്ചു. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് സംഭവത്തെ തള്ളിപ്പറഞ്ഞു. ഒരു മാസത്തിന് ശേഷം തള്ളിപ്പറഞ്ഞ പാര്‍ട്ടി സെക്രട്ടറി അവിടെപ്പോയി മരിച്ച പാര്‍ട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് കുടുംബത്തിന് സഹായ ഫണ്ട് വിതരണം ചെയ്‌തു.

കതിരൂര്‍ പുല്ലിയോട് ബോംബ് നിര്‍മിക്കുമ്പോള്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. കെളാരിയില്‍ ബോംബ് നിര്‍മിക്കുമ്പോള്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം നേതാവ് പി ജയരാജന്‍റെ മകന് ബോംബ് നിര്‍മിക്കുമ്പോള്‍ കൈയ്‌ക്ക് പരിക്കേറ്റു. ആദ്യം പറഞ്ഞത് വിഷുവിന് പടക്കമുണ്ടാക്കിയപ്പോള്‍ അപകടം പറ്റിയതാണ്. ഈ തെരഞ്ഞെടുപ്പിന് ശേഷം കക്കട്ടില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.

മണിയൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു. കൂത്തുപറമ്പിന്‍ വനിത ലീഗ് പ്രവര്‍ത്തകയുടെ വീടിന് നേരെ ബോംബെറിഞ്ഞു. ഈ സംഭവങ്ങളിലെല്ലാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു പ്രതിയെയും പിടികൂടിയില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പാനൂരില്‍ മന്‍സൂര്‍ എന്ന മുസ്‌ലീം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി. ഇതിനെല്ലാം പിന്നില്‍ സിപിഎമ്മാണ്. ബോംബ് നിര്‍മാണത്തിലിരിക്കെ മരണമടയുന്നവര്‍ക്ക് സിപിഎം ഫണ്ട് കൊടുക്കുകയും സ്‌മാരകങ്ങള്‍ പണിയുകയും ചെയ്യുന്നു. കേസുകള്‍ ഇല്ലാതാക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും പൊലീസിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.

കതിരൂരില്‍ തോടിന് കുറുകെ പാലം നിര്‍മിച്ച് അക്കരെ കുടില്‍ പോലെ കെട്ടി അതിനുള്ളില്‍ ബോംബ് നിര്‍മിക്കുകയായിരുന്നു. ഇതാരെ ലക്ഷ്യം വച്ചാണ് ബോബുകള്‍ നിര്‍മിക്കുന്നതെന്നും ആര്‍ക്ക് നേരെ എറിയാനാണെന്നും കണ്ടെത്തണം. സിപിഎമ്മിന് തെരഞ്ഞെടുപ്പ് ചിഹനം നഷ്‌ടപ്പെട്ടാല്‍ ബോംബ് ചിഹ്നമാക്കാവുന്നതാണെന്നും സണ്ണി ജോസഫ് നിയമസഭ പ്രസംഗത്തിൽ പറഞ്ഞു.

Also Read: 'കണ്ണൂരിലെ ബോംബ് സ്ഫോടനം ഗൗരവതരം, പ്രതിപക്ഷം രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതില്ല': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.