ETV Bharat / state

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി മധ്യസ്ഥത വഹിച്ചിട്ടില്ല; കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ ലഭിച്ചതിൽ സന്തോഷം: സുകുമാരൻ നായർ - SUKUMARAN NAIR ON SURESH GOPI - SUKUMARAN NAIR ON SURESH GOPI

ശക്തമായ പ്രതിപക്ഷം ഇല്ലാതെ പോയതിന്‍റെ ഗതികേട് കേന്ദ്രത്തിലായാലും, കേരളത്തിലായാലും രാജ്യത്തെ ജനങ്ങൾ അനുഭവിച്ചുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

CM PINARAYI VIJAYAN  GEEVARGHESE MAR COORILOSE  SURESH GOPI  എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ
Nss General Secretary Sukumaran Nair (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 3:54 PM IST

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ (ETV Bharat)

കോട്ടയം: ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറീലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷം. ജനാധിപത്യം വിജയിക്കണം, അതിനു ശക്തമായ പ്രതിപക്ഷം വേണം. അതില്ലാതെ പോയതിന്‍റെ ഗതികേട് കേന്ദ്രത്തിലായാലും, കേരളത്തിലായാലും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു. ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിൽ ഉണ്ടായപ്പോൾ ടോൺ മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

അതുപോലെ കേരളത്തിലെ ജനങ്ങൾക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെയും ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കിൽ കേന്ദ്രത്തിന്‍റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എൻഎസ്എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻഎസ്‌എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ALSO READ: 'പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും'; ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.