ETV Bharat / state

പെന്‍ഷന്‍ ആനുകൂല്യം പിന്‍വലിക്കാനായില്ല; പിഎഫ്‌ ഓഫിസിലെത്തി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു

പെന്‍ഷന്‍ ആനുകൂല്യം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ. ആത്‌മഹത്യ ചെയ്‌തത് പേരാമ്പ്ര സ്വദേശി ശിവരാമന്‍. തുക പിന്‍വലിക്കാനാകത്തിലെ മനോവിഷമമെന്ന് കുടുംബം.

Suicide In Ernakulam  പിഎഫ്‌ ഓഫിസ് ആത്മഹത്യ  കൊച്ചി പിഎഫ്‌ ഓഫിസ്  PF Amount Withdraw
Man Cant Withdraw His PF And Committed To Suicide
author img

By ETV Bharat Kerala Team

Published : Feb 7, 2024, 12:02 PM IST

എറണാകുളം : കൊച്ചിയിലെ പിഎഫ്‌ ഓഫിസില്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ ശിവരാമനാണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 6) ഉച്ചയോടെയാണ് പിഎഫ്‌ ഓഫിസിലെത്തിയ ശിവരാമന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്.

സംഭവത്തിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് (ഫെബ്രുവരി 7) രാവിലെയാണ് മരണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി പെന്‍ഷന്‍ ആനുകൂല്യം പിന്‍വലിക്കാന്‍ ശിവരാമന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഏതാനും സാങ്കേതിക കാരണങ്ങളാല്‍ അതിന് സാധിച്ചിരുന്നില്ല. പണം പിന്‍വലിക്കാന്‍ കഴിയാത്തതില്‍ ശിവരാമന്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പിഎഫ് ഓഫിസിൽ നൽകിയിരുന്ന ജനന തീയതിയും ആധാർ കാർഡിലെ ജനന തീയതിയും വ്യത്യസ്‌തമായിരുന്നതാണ് പണം പിൻവലിക്കാൻ തടസമായിരുന്നത്. ഇതെല്ലാം ശരിയാക്കുന്നതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓഫിസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ (ഫെബ്രുവരി 6) ഓഫിസിലെത്തിയ ശിവരാമന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. നേരത്തെ അര്‍ബുദ രോഗത്തിന് ചികിത്സ തേടിയയാളാണ് ശിവരാമനെന്നും ബന്ധുക്കള്‍ പറഞ്ഞു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.