ETV Bharat / state

ഉത്സവം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു - Students Train Accident

എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്ന് സംശയം

ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു  ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു  TRAIN ACCIDENT KOTTAYAM  STUDENTS DIED IN TRAIN ACCIDENT
Two Students Died In a Train Accident In Kottayam velloor
author img

By ETV Bharat Kerala Team

Published : Apr 10, 2024, 10:23 AM IST

കോട്ടയം : ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ് ഇരുവരും.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വെളളൂർ ശ്രാങ്കുഴി ഭാഗത്താണ് അപകടം നടന്നത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു. രാവിലെ നടക്കാനിറങ്ങിയ സമീപവാസികളാണ് യുവാക്കളെെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. വെള്ളൂർ പൊലീസും റെയിൽവെ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്‌തു.

Also Read : കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.