തൃശൂർ: തൃപ്രയാറിൽ വിദ്യാർഥികളുടെ ഏറ്റുമുട്ടല്‍. നിരവധി പേര്‍ക്ക് പരിക്ക്. നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. ഇന്നലെ (ഓഗസ്‌റ്റ് 24) വൈകിട്ടായിരുന്നു സംഭവം.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. സംഘര്‍ഷത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.