ETV Bharat / state

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കേസില്‍ 18 പ്രതികള്‍ - നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡനത്തിരയാക്കിയതായി പരാതി, 18 പേർക്കെതിരെ പൊലീസ് കേസെടുത്തു.

Student Rape Case In Pathanamthitta  Case Registered Rape Accused  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു  നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു  പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
Case Registered Against Student Rape Case Accused
author img

By ETV Bharat Kerala Team

Published : Feb 4, 2024, 7:27 PM IST

പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡനത്തിരയാക്കിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രതികളായ 18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയില്‍ നിന്നുളള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി സ്‌കൂളില്‍ പോകാൻ വിസമ്മതിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ കൂടി ഇടപെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ അധികൃതർ വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യം ഒരാളെ പരിചയപ്പെട്ടതെന്നും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തൻ്റെ ഫോണ്‍ നമ്പർ കൈമാറുകയായിരുന്നു വെന്നും താൻ പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മൊഴി നല്‍കിയത്. പ്രായപൂർത്തിയാകാത്തവരും പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. പ്രതികളിൽ ചിലർ പിടിയിൽ ആയതായും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.