എറണാകുളം: ചെറായി ബീച്ചിൽ തിരയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ബിഹാര്‍ സ്വദേശി മഹ്മൂദ് ഹാശിമിനായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഇന്ന് (നവംബര്‍ 21) വൈകിട്ടാണ് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി തിരയില്‍പ്പെട്ടത്.
മഹ്മൂദിനൊപ്പം തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാരും കോസ്റ്റ് ഗോര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുസാറ്റിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. എട്ടംഗ സംഘത്തോടൊപ്പമാണ് മഹ്മൂദ് കടലില്‍ കുളിക്കാനെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂട്ടുകാര്‍ക്കൊപ്പം കുളിച്ച് കൊണ്ടിരിക്കെ മഹ്മൂദും സുഹൃത്തും തിരയില്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മഹ്മൂദിനെ കണ്ടെത്താനായില്ല.
അപകടം പതിയിരിക്കുന്ന ചെറായി:
സമീപകാലത്ത് ചെറായി ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടവര്‍ നിരവധിയാണ്. കടല്‍ ശാന്തമാണെന്ന് കരുതി വെള്ളത്തിലിറങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ കടലിലിറങ്ങുന്നവരെ നാട്ടുകാര്‍ തടയുമെങ്കിലും അത് അവഗണിക്കുന്നവരും കുറവല്ല. സ്ഥലത്ത് കടലിൽ ഇറങ്ങുന്നവരെ തടയാൻ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Also Read: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരൻ ഉള്‍പ്പടെ രണ്ട് പേര്‍ മുങ്ങി മരിച്ചു