ETV Bharat / state

'ഇല്ലെടാ... ഇല്ലെടാ, കഴിഞ്ഞ്, കഴിഞ്ഞ്'; സൈക്കിളിൽ കാൽ കുടുങ്ങിയ വിദ്യാര്‍ഥിക്ക് രക്ഷയായി മുക്കം ഫയർ യൂണിറ്റ്

സൈക്കിൾ ഓടിക്കുന്നതിനിടെ അബദ്ധത്തിൽ കാല് കുടുങ്ങുകയായിരുന്നു.

MUKKAM FIRE FORCE UNIT  സൈക്കിള്‍ ഫ്രെയിമില്‍ കാൽ കുടുങ്ങി  മുക്കം അഗ്നി രക്ഷാസേന  LATEST NEWS IN MALAYALAM
STUDENT LEG STUCK IN BICYCLE (Etv Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കോഴിക്കോട്: സൈക്കിൾ ഫ്രെയിമിൽ കാൽ കുടുങ്ങിയ വിദ്യാര്‍ഥിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്‍റെ മകൻ ഹസൻ റംലിയുടെ (10) കാലാണ് സൈക്കിൾ ചക്രത്തിന്‍റേയും ഫ്രെയിമിന്‍റേയും ഉള്ളിൽ കുടുങ്ങിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സൈക്കിൾ ഓടിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ കാല് കുടുങ്ങുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് കാല് സൈക്കിളിന്‍റെ ഫ്രെയിമിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടത്.

വീട്ടുകാരും പരിസരവാസികളും കാല് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുക്കം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സൈക്കിളിൽ കാൽ കുടുങ്ങിയ വിദ്യാര്‍ഥിക്ക് രക്ഷയായി മുക്കം ഫയർ യൂണിറ്റ് (ETV Bharat)

സ്റ്റേഷൻ ഓഫീസർ എം അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ എത്തിയ മുക്കം അഗ്നി രക്ഷാസേന ഷിയേഴ്‌സ്, ഹൈഡ്രോളിക് സ്പ്രഡർ എന്നിവ ഉപയോഗിച്ചാണ് കുട്ടിയുടെ കാല്‍ പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ ഓഫീസർമാരായ എം സി സജിത്ത് ലാൽ, എ എസ് പ്രദീപ്, വി സലിം, വൈ പി ഷറഫുദ്ദീൻ, പി നിയാസ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Also Read: കളിക്കുന്നതിനിടെ സ്‌റ്റീൽ പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർ ഫോഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.